രാജ്യത്തിന് വിരുദ്ധമായിട്ട് ഒന്നും ചെയ്തിട്ടില്ല. ആയിഷ സുൽത്താന.

കവരത്തി :-ആയിഷ സുൽത്താന അന്വേഷണ കമ്മീഷന് ഹാജരാകും. രാജ്യത്തിനു വിരുദ്ധമായി സംസാരിക്കുകയോ പ്രവത്തിക്കുകയോ ചെയ്തിട്ടില്ല. ലക്ഷദീപു ജനതയുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്.
ലക്ഷ ദീപിന് നീതി കിട്ടും വരെ പോരാടും. ആയിഷ സുൽത്താന പറഞ്ഞു.
ആയിഷ സുൽത്താനയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

“They were dead; I could no longer deny it. What a thing to acknowledge in your heart! To lose a brother is to lose someone with whom you can share the experience of growing old, who is supposed to bring you a sister-in-law and nieces and nephews, creatures to people the tree of your life and give it new branches. To lose your father is to lose the one whose guidance and help you seek, who supports you like a tree trunk supports its branches.”A lot of things broke my heart but fixed my vision…☺️

സത്യത്തിൻ്റെ പാതയിൽ ഇന്ന് തിരക്ക് വളരെ കുറവാണ് അത്കൊണ്ട് തന്നെ എനിക്ക് എളുപ്പത്തിൽ എൻ്റെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കും… ✨നീതി പീഠത്തിൽ എനിക്ക് പൂർണ്ണ വിശ്വാസമാണ്… സത്യം മനസിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും… ✨തിരുവന്തപുരത്ത് വന്നപ്പോ തൊട്ട് എന്നെ വളർത്തിയത് ഇവിടത്തെ പ്രമുഖ മാധ്യമങ്ങളാണ്, അവർ അന്നും എന്നെ ചേർത്ത് പിടിച്ചു ഇന്നും എന്നെ ചേർത്ത് പിടിച്ചു… എന്നിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു നേരിൻ്റെ ഒപ്പം നിന്ന് കൊണ്ട് നേരായ മാർഗത്തിൽ എന്നെ സപ്പോർട്ട് ചെയ്ത എല്ലാ മാധ്യമങ്ങൾക്കും എൻ്റെ ബിഗ് സല്യൂട്ട്.

സ്വന്തം മോളെ പോലെയും സഹോദരിയെപോലെയും കണ്ട് കൊണ്ട് നിങ്ങളുടെ ഹൃദയതിലേക്ക് എനിക്കൊരു സ്ഥാനം തന്ന കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… കൂടെ നില്ക്കണം എന്നാവശ്യപ്പെട്ടപ്പോൾ, ചങ്ക് പറിച്ച് തന്ന് കൂടെ നിന്നവരാണ് ഇന്നി കേരളത്തിലെ ഒരോ ആളുകളും, ദൈവം മനുഷ്യരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന് നിങ്ങളൂടെ വീണ്ടൂം തെളിഞ്ഞിരിക്കയാണ്… 🙏

ഇനി നുണ കഥകൾ പ്രചരിപ്പിക്കുന്നവർ അറിയാൻ:ഓരോ തൊഴിലിനും അതിൻ്റേതായ നേരുണ്ട്, എൻ്റെ തൊഴിലാണ് എൻ്റെ നേര്, അത് കൊണ്ട് തന്നെ ഞാൻ അഭിനയിക്കുന്നു എന്ന് പറയുന്നതിൽ എന്തർത്ഥമാണ് ഉള്ളതെന്ന് നിങ്ങൾ തന്നെ ആലോചിക്കുക…

ചിലർ പറയുവാ ഈ താത്താ എന്തിനാ കേരളത്തിൽ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നതെന്ന്: എൻ്റെ വാപ്പ ഉറങ്ങുന്ന മണ്ണാണ് കേരളം… അതേ പൊലെ ലക്ഷദ്വീപിൽ എൻ്റെ അനിയൻ ഉറങ്ങുന്ന മണ്ണും… അത് കൊണ്ട് ആ ബന്ധം മുറിക്കാൻ ഈ ലോകത്തിൽ ഇനി ആരെ കൊണ്ടും സാധിക്കില്ല എന്നതാണു സത്യം…

നാളെ ഞാൻ ലക്ഷദ്വീപിലേക്ക് പോവുന്നുണ്ട്, പോയിട്ട് ഞാൻ തിരിച്ച് ഇങ്ങോട്ട് തന്നെ വരും… ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്… 💪🏻🔥Jai Hind #SaveLakshadweep

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top