
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുത്വലാഖ് ബിൽ കൊണ്ടുവന്നതിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൽ വഹാബ് എം പി. രാജ്യസഭയിൽ വനിതാ സംവരണ ബിൽ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് ലീഗ് എം പി വിവാദ പ്രസ്താവന നടത്തിയത്.
മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്നും അതിനാൽ വെറും ന്യൂനപക്ഷങ്ങളായി മുസ്ലിംകളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. ജാതി വിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പരാതിയും അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചു.