After 17 years of age, one can add name to the voter list

പതിനേഴു വയസ് കഴിഞ്ഞാല്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം;

sponsored

വെബ്ഡെസ്‌ക് :-പതിനേഴു വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെല്ലാം ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞപനം പൂര്‍ത്തിയായി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 18 തികയാന്‍ കാത്തിരിക്കേണ്ടതില്ല. വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ വോട്ട് ചെയ്യാനുള്ള അവരം 18 പൂര്‍ത്തിയായ ശേഷമാകും ഉണ്ടാകുക.
നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ തീരുമാനം നടപ്പാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാഢെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

sponsored

Leave a Reply