𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

നടിയും നർത്തകിയുമായ ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു;

ചെന്നൈ:നടിയുംനര്‍ത്തകിയുമായശോഭനയ്ക്ക്ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നുംസന്ധിവേദനയുംതൊണ്ടയിൽകരകരപ്പോട് കൂടിയവേദനയുംവിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന കുറിച്ചു.ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി വ്യക്തമാക്കി.രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും പറഞ്ഞ താരം എല്ലാവരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.ഒ മിക്രോണ്‍ വകഭേദം കൊവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥികയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.