Skip to content

നടൻ പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ;

തിരുവനന്തപുരം : കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണു നിയമനം. ബീനാ പോളിനു പകരമാണു നിയമനം. നേരത്തേ, ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. സംവിധാനകൻ കമലിനു പകരമായിരുന്നു രഞ്ജിത്തിന്റെ നിയമനം.



1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമാണ്. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. പി.എ. ബക്കർ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading