ദിലീപിന്റേത് ശാപവാക്കുകൾ മാത്രമാണെന്ന് അഭിഭാഷകൻ. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണ കോടതിയിൽ ഹാജരാകാതിരിക്കാൻ ഉണ്ടാകുന്ന നാടകങ്ങളാണ് പുതിയ കേസ്.
പൊതുബോധം അനുകൂലമാക്കാൻ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങൾക്ക് നൽകിയതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴിയും ഗൂഢാലോചന കേസിലെ എഫ്.ഐ.ആറും തമ്മിൽ വൈരുദ്ധ്യമുണ്ട്. മൊഴിയിൽ പറഞ്ഞ പലതും എഫ്.ഐ.ആറിൽ ഇല്ല. പൊലീസിന്റെ കൈവശമുള്ള ദൃശ്യങ്ങൾ ദിലീപിനെതിരെ ഉപയോഗിച്ചേക്കാം. 302-ാം വകൂപ്പ് ചുമത്തിയത് വ്യക്തമായ തെളിവുകൾ ഇല്ലാതെയെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. നടിയെ അക്രമിച്ച കേസും അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസും എല്ലാ അർത്ഥത്തിലും വ്യത്യസ്തമാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
You must log in to post a comment.