Action should be taken against KT Jaleel, Madhyam newspaper wrote to Chief Minister

കെ.ടി ജലീലിനെതിരെ നടപടി വേണം, മാധ്യമം പത്രം മുഖ്യമന്ത്രിക്ക് കത്ത് നൽകി;

sponsored

വെബ്ഡെസ്‌ക് :-മാധ്യമം ദിനപ്പത്രത്തെ വിമർശിച്ച് യു.എ.ഇ ഭരണാധികാരിക്ക് കത്ത് നൽകിയ മുൻ മന്ത്രി ഡോ. കെ.ടി. ജലീലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമം പത്രം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രാജ്യത്തിന്‍റെ പരമാധികാരത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പരിക്കേൽപ്പിക്കുന്നതാണ് ജലീലിന്‍റെ പ്രവർത്തനമെന്നും ഇതിൽ കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. എന്നാൽ മുൻമന്ത്രി ജലീൽ കത്തയച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇക്കാര്യം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അറിയിച്ചു.

sponsored

Leave a Reply