വെബ്ഡസ്ക് :- എറണാകുളം പട്ടിമറ്റത്ത് നിന്നും തെരുവ് നായ്ക്കളെ കാണാതായതായി പരാതി. ഇരുപതോളം നായ്ക്കൾ ഇവിടെ നിന്നും അപ്രത്യക്ഷമായെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച് വഴിയോരങ്ങളിൽ ജീവിക്കുന്ന നായ്ക്കളെയാണ് കാണാതായത്. ജില്ലയിലെ ചില മേഖലകളിൽ ആട്ടിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിൽക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് സംഭവം.
നായകളെ കാണാതായതോടെ മൃഗസ്‌നേഹി സംഘടന അനിമൽ ലീഗൽ ഫോഴ്‌സ് പ്രദേശത്ത് അന്വേഷണം നടത്തി. അന്വേഷണത്തിൽ കോട്ടായിൽ കുടുംബക്ഷേത്രത്തിന് പിന്നിലെ റബ്ബർ തോട്ടത്തിൽ നിന്നും സൊസൈറ്റി റോഡിലേക്ക് കടക്കുന്ന നടപ്പുവഴിയിൽ പ്ലാസ്റ്റിക് കയർ കൊണ്ടുണ്ടാക്കിയ നിരവധി കുടുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. നായകളെ കൊല്ലാനായി നിർമ്മിച്ചതാണ് ഇവയെന്നാണ് സംശയം. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല.
പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അനിമൽ ലീഗൽ ഫോഴ്‌സ് കുന്നത്തുനാട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
You must log in to post a comment.