ആലപ്പുഴ :-കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എഎം ആരിഫ് എംപിയുടെ കത്ത്. കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. സാഹചര്യം സമഗ്രമായി വിലയിരുത്തി കടകള്‍ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് ആരിഫ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എഎം ആരിഫ് പറയുന്നു: ”ദീര്‍ഘനാളായി കടകള്‍ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടര മാസത്തില്‍ അധികമായി കടകള്‍ വല്ലപ്പോഴുമാണ് തുറക്കാന്‍ സാധിക്കുന്നത്. കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. ആയതിനാല്‍ സാഹചര്യം സമഗ്രമായി വിലയിരുത്തി കടകള്‍ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.”
അതേസമയം, കടകള്‍ തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയതെന്നുമാണ് മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
You must log in to post a comment.