ആ സമയത്ത് ഹറം മുറ്റത്ത് സ്ത്രീ പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു.
മദീന: മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീക്ക് സുഖപ്രസവം.സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ഡോ. അഹമ്മദ് ബിന്‍ അലി അല്‍-സഹ്റാനിയാണ് ഇക്കാര്യം അറിയിച്ചത്.മസ്ജിദുന്നബവി ആംബുലന്‍സ് കേന്ദ്രത്തിലെ ആളുകളും വളന്റിയര്‍മാരും വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തിയിരുന്നു.
ആ സമയത്ത് ഹറം മുറ്റത്ത് സ്ത്രീ പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു. ആര്യോഗ്യ വളന്റിയര്‍മാര്‍ നഴ്സിന്റെ സഹായത്തോടെ പ്രസവശുശ്രൂഷ നടത്തി. പിന്നീട് ശരീരികസ്ഥിതി പരിശോധിച്ച ശേഷം സ്ത്രീയേയും നവജാതശിശുവിനെയും ബാബ് ജിബ്രീല്‍ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി.അടിയന്തര ഘട്ടങ്ങളിലെ വൈദ്യ പരിചരണം സംബന്ധിച്ച് ഇടയ്ക്കിടെ വളന്റിയര്‍മാര്‍ക്ക് നല്കുന്ന പരിശീലനവും പ്രഥമ ശുശ്രൂഷയിലുള്ള വൈദഗ്ധ്യവുമാണ് ഇത്തരം കേസുകളില്‍ ഉടന്‍ ഇടപെടാന്‍ സഹായിക്കുന്നതെന്ന് അല്‍-സഹ്റാനി പറഞ്ഞു.
അടിയന്തര സാഹചര്യം ഉണ്ടാകുമ്ബോള്‍ 997 എന്ന നമ്ബറില്‍ വിളിച്ചോ അല്ലെങ്കില്‍ ‘ഹെല്‍പ്പ് മീ’ ആപ് വഴിയോ ‘തവക്കല്‍ന’ ആപ്ലിക്കേഷനിലൂടെയോ അടിയന്തര സേവനം ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിലുടെ ധാരാളം സമയവും പരിശ്രമവും ലാഭിക്കാനാകും. വിളിക്കുന്നയാളുടെ സ്ഥാനം വേഗം നിര്‍ണയിക്കാനാകും. ആംബുലന്‍സ് ടീമിന് വേഗം സ്ഥലത്തെത്താനും നടപടികള്‍ എളുപ്പമാക്കാനും സഹായിക്കുമെന്നും അല്‍സഹ്റാനി പറഞ്ഞു.

You must log in to post a comment.