A tourist bus and a KSRTC bus collided in Vadakancheri Nine people died including five students. #TodayNews;

തൃ​ശൂ​ർ: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും മൂ​ന്നു കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 60 ഓ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.





എ​റ​ണാ​കു​ളം മാ​ര്‍ ബ​സേ​ലി​യോ​സ് സ്‌​കൂ​ളി​ല്‍ നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട സം​ഘ​മാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ലേ​റെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.





പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര-​കോ​യ​മ്പ​ത്തൂ​ർ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​ണ് ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച​ത്.‌

വടക്കാഞ്ചേരി അപകടം; മരിച്ചവരിൽ 5 വിദ്യാർത്ഥികൾ





വടക്കാഞ്ചേരിയിൽ KSRTC ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ 5 പേർ വിദ്യാർത്ഥികൾ. ഒരാൾ അധ്യാപകനുമാണ്. ബാക്കി 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരാണ്. എൽന ജോസ് ക്രിസ്‍വിന്റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. വിഷ്ണു ആണ് മരിച്ച അധ്യാപകൻ. ദീപു, അനൂപ്, രോഹിത എന്നിവരാണ് KSRTCയിലെ യാത്രക്കാർ.

Leave a Reply