സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക്ദാരുണാന്ത്യം,സഹോദരൻ പരിക്കേറ്റ് ആശുപത്രിയിൽ...#schoolbus, #LocalNews, #keralanews, #schoolvehicle, #Shockingnews, #kulashekharapuram,

സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക്ദാരുണാന്ത്യം,സഹോദരൻ പരിക്കേറ്റ് ആശുപത്രിയിൽ

Advertisement

വാഹനാപകടത്തിൽ പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. പൊൻമന സമാധിനടയ്ക്ക് സമീപം മേലെ വീട്ടിൽ സതീഷ് കുമാർ, നന്ദിനി ദമ്പതികളുടെ മകൻ സൂര്യനാഥ്‌(6) ആണ് മരിച്ചത്..സ്കൂൾ വാനിൽനിന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ അതേ വാനിടിച്ചായിരുന്നു അപകടം.

Advertisement

കുലശേഖരം എസ്.ആർ.കെ.ബി.വി സ്ക്കൂളിൽ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇതേ സ്കൂളിൽ പഠിക്കുന്ന സഹോദരൻ ശബരീഷി(9)നും അപകടത്തിൽ പരിക്കേറ്റു. സഹോദരനെ പരിക്കുക​ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..തിങ്കളാഴ്ച വൈകീട്ട് പതിവുപോലെ സ്കൂൾ വിട്ട് സ്വകാര്യ വാനിൽ വീട്ടിനടുത്ത് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്നു.

Advertisement

ഇവർ വന്ന വാൻ തിരിച്ച് പോകുന്നതിനിടെ കുട്ടികളെ ഇടിക്കുകയായിരുന്നു. വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.

FD1