𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഇത് ബിജെപിയുടെ വിജയം.ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതിനേ അഭിനന്ദിച്ചു അബ്ദുള്ളകുട്ടി.

ന്യൂസ്‌ഡസ്ക് :-ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ അഭിനന്ദച്ചു അബ്ദുള്ള കുട്ടി. വർഷങ്ങളയിട്ടുള്ള ബിജെപി യുടെ ആവശ്യം ആണ് മുഖ്യമന്ത്രി നിറവേറ്റിയത്.

അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പേജിന്റെ പൂർണ്ണ രൂപം. A.P. Abdullakutty.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു.
ഇത് കേരളത്തിലെ പരാജയപ്പെട്ട BJP- NDA മുന്നണിയുടെ വിജയമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ BJP മുന്നണിയുടെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം.
കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാർസിക്കും, ബുദ്ധനും,
കൃസ്ത്യാനിക്കും മുസ്ലിം മിനും
തുല്യമായി നൽകേണ്ടതാണ് പക്ഷെ ഫണ്ടിന്റെ കൂടുതൽ ഭാഗം KT ജലീൽ തന്റെ സമുദായത്തിന് മാത്രം നൽകിയത് വലിയ തെറ്റായിരുന്നു.
BJP ഇക്കാര്യം തുറന്നടിച്ച് പറഞ്ഞപ്പോൾ വർഗ്ഗീയ ദ്രുവീകരണം ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കുറ്റം പറഞ്ഞവരാണ് LDF യും, UDF ഉം അല്പം വൈകിയാണെങ്കിലും CPM തെരഞ്ഞെടുപ്പിന് ശേഷം BJP വാദം അംഗീകരിച്ചതിനാൻ പിണറായിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു.
ഇത് മാത്രമല്ല.
BJP NDA മുന്നോട്ട് വെച്ച കേരള വികസന രാഷ്ട്രീയം ഒരു തുറന്ന ചർച്ചക്ക് കേരള സമൂഹം തയ്യാറാവണം
കാലം കുറച്ച് കഴിഞ്ഞാണെങ്കിലും, കേരളക്കരയും BJP യെ അംഗീകരിക്കും
KT ജലീൽ പഴയ സിമി പ്രവർത്തകനായിരുന്നു.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതി നടന്നയാളാണ്
അദ്ദേഹത്തെ പൂർണ്ണമായി വിശ്വസിച്ചതാണ് ഒന്നാം പിണറായി സർക്കാറിന്റെ പരാജയം

അത് കൊണ്ട് തന്നെ വകുപ്പ് ഏറ്റെടുത്ത പിണറായി ജലീലിനെ തള്ളി പറയാൻ തയ്യാറാവണം
എങ്കിൽ മാത്രമമെ നിലപാടിലുള്ള
ആത്മാർത്ഥ സമൂഹം അംഗീകരിക്കൂ

ഇത് പോലെ ശബരിമല വിശ്വാസികളെ അപമാനിച്ചതിൽ പിണറായി സ്വയം വിമർശനം നടത്തണം.

കേരളത്തിൽ വളർന്നു വരുന്ന ദേശവിരുദ്ധ തീവ്രാദികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ CPM തയ്യാറാവണം.