മട്ടന്നൂര്‍: ക്ഷേത്ര കുളത്തില്‍കുളിക്കാനിറങ്ങിയപതിനഞ്ചുകാരൻ മുങ്ങി മരിച്ചു.മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായര്‍ വൈകിട്ട്അഞ്ചോടെയാണ് അപകടമുണ്ടായത്.
ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ഭവിനയ് കൃഷ്ണ. കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് ഉയർത്തി എടുക്കാൻ ശ്രമിച്ചെങ്കിലും കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ കുളത്തിൽ തിരച്ചിൽ നടത്തി വിദ്യാര്‍ഥിയെ കരയ്ക്കെടുത്ത് ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വ പകല്‍ മൂന്നരയോടെ മരിച്ചു.
വേങ്ങാടെവി.വി.ബാബുവിന്റെയുംകെ.കെ.നിഷയുടെയും മകനാണ്. കല്ലൂര്‍ യുപി സ്കൂള്‍ വിദ്യാര്‍ഥി ഭരത് കൃഷ്ണയാണ് ഏക സഹോദരന്‍. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷംബുധന്‍ഉച്ചയോടെമട്ടന്നൂരിൽഎത്തിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ശേഷം വീട്ടിലുംപൊതുദര്‍ശനത്തിന് വയ്ക്കും.
year-old boy drowned while taking a bath in the temple pool.
You must log in to post a comment.