വെബ്ഡെസ്‌ക് :-ആരധകൻ തനിക്കായി ക്ഷേത്രം പണിതെന്ന് നടി ഹണി റോസ്. ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതൽ തുടർന്നങ്ങോട്ട് സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുമായിരുന്നു എന്നും ഹണി റോസ് പറഞ്ഞു. ഒരു ചാനല്‍ ഷോയിലെ ആഭിമുഖത്തിലാണ് തന്റെ കടുത്ത തമിഴ് ആരാധകനെ കുറിച്ച് ഹണി റോസ് വെളിപ്പെടുത്തിയത്.

എല്ലാ പിറന്നാളിനും വിളിച്ച് ആശംസകൾ അറിയിക്കാറുണ്ട്. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ്. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം ഹണി റോസ് പറയുന്നു. വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

2005ല്‍2005ല്‍ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തെത്തിയ താരം ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തെത്തിയ താരം നിരവധി സിനിമകളിൽ വേഷമിട്ടു. ‘അക്വാറിയം’ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റർ ആണ് താരത്തിന്റ പുതിയ ചിത്രം. ഭമിനി എന്ന കഥാപാത്രമായാണ് ഹണി റോസ് ‘മോൺസ്റ്ററി’ൽ എത്തുന്നത്. കൂടാതെ, നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘എൻബികെ107 ‘എന്ന തെലുങ്ക് ചിത്രത്തിൽ ഹണി റോസ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

You must log in to post a comment.