പെരുമ്പിലാവ്: പട്ടാമ്പി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
കാറിലുണ്ടായിരുന്ന മൂന്ന് പേരിലെ രണ്ട് പേരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന കോതമംഗലം സ്വദേശികളയാ തങ്കച്ചൻ ഷംസുദീൻ എന്നിവർ ആണ് മരിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ ഒരാളെ തൃശ്ശൂർ അമല ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു.
Advertisementതടി കച്ചവടവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നിന്നും തിരിച്ചു കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റയാളെ കുന്നംകുളം റോയൽ ആശുപ്ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കുന്നംകുളം റോയൽ ആശുപത്രിയിലും, അൻസാർ.ആശുപ്ത്രിയിലും സൂക്ഷിച്ചിരിക്കുന്നു..