വീട്ടുമുറ്റത്ത്കളിച്ചുകൊണ്ടിരുന്നനാലുവയസ്സുകാരിയെ തെരുവ് നായ കടിച്ചുകീറി; ഗുരുതര പരിക്ക്
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. മാമ്പള്ളി കൃപാനഗറില്‍ റീജന്‍-സരിത ദമ്പതികളുടെ മകള്‍ റോസ്ലിയയ്ക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും കഴുത്തിനും കടിയേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ എട്ടു മണിയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ പരിക്ക് ഗുരുതരമാണ് എന്നാണ് പ്രാഥമിക വിവരം.
You must log in to post a comment.