A 22-year-old girl married a 52-year-old priest who brought his daughter to get entrance.
sponsored





കോട്ടയം:-മകളുടെ പഠനം ശ്രദ്ധിക്കാനായി മാതാപിതാക്കൾ വീട്ടിൽ വിളിച്ചു വരുത്തി വന്ന 52 കാ​ര​നായ പൂജാരിക്കൊപ്പം ഒ​ളി​ച്ചോ​ടി​പ്പോ​യി വി​വാ​ഹം ചെ​യ്ത 22 കാ​രിയായ മകളെ തങ്ങൾക്ക് ഇ​നി മകളായിട്ട് വേ​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ.
ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​നി​യും, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ടും​ബ സ​മേ​തം വാടകക്ക് താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന 22 കാ​രി​യായ മകളെയാണ് വീ​ട്ടി​ൽ നി​ന്നും കാണാതായത്.

sponsored

കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യും വാ​രി​ശേ​രി കു​ട​യം​പ​ടി റോ​ഡ് വ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​മാ​യി​രു​ന്ന 52 കാ​ര​നൊ​പ്പ​മാ​ണ് 22കാ​രി​യാ​യി വിദ്യാർ​ഥി​നി ഒ​ളി​ച്ചോ​ടി​പ്പോയത്.



പ്ലസ്ടു കഴിഞ് ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോച്ചിം​ഗ് പരിശീലനത്തിന് പോ​കു​ക​യാ​യി​രു​ന്ന പെൺകുട്ടിയുടെ കൂടെ പഠിച്ചവരൊക്കെ ജയിച്ച് എം​ബി​ബി​എസ് പ്രവേശനം നേടിക്കഴിഞ്ഞിട്ടും പരീക്ഷക്കുള്ള പഠനത്തിലായിരുന്നു വിദ്യാർത്ഥിനി. നാ​ലു വ​ർ​ഷ​മാ​യി​ട്ടും പ​ഠ​നം പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ക​ഴി​യാ​തെ വന്ന ത​ങ്ങ​ളു​ടെ മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ക​ഴി​യാ​ത്ത വേദനയിലായിരുന്നു മാതാപിതാക്കൾ.

രക്ഷിതാക്കൾ പെണ്കുട്ടിയുമൊത്ത് തൊട്ടടുത്ത ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പൂ​ജാ​രി​യെ കാ​ണു​ക​യും പിന്നീട് ഇ​യാ​ളെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു പൂ​ജ ന​ട​ത്തു​ന്ന​തും പ​തി​വാ​യിരുന്നു. ബ്ര​ഹ്മ​ചാ​രി​യാ​യി ക​ഴി​യു​ക​യാ​യി​രു​ന്ന 52 ​കാ​ര​ൻ, നിത്യവും ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം വീട്ടിലെത്തുന്നതും പതിവായി.



മ​ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ശ്ര​ദ്ധി​ക്കു​വാ​നാ​ണു പൂ​ജാ​രി​യെ വീ​ട്ടി​ൽ വ​രു​ത്തി വന്നിരുന്നത്. ഇക്കഴിഞ്ഞ 9 നു ക്ഷേ​ത്ര​ത്തി​ൽ പോയ കുട്ടിയെ കാണാതായി. സ​മ​യപ​രി​ധി ക​ഴി​ഞ്ഞി​ട്ടും പെൺകുട്ടിയെ കാണാതായപ്പോൾ ര​ക്ഷി​താ​ക്ക​ൾ കൊട്ടയം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒരു സ്ഥ​ല​ത്ത് പെൺകുട്ടി ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ പൂജാരിയും ഒപ്പം ഉണ്ടായിരുന്നു. ഇ​വ​രോ​ടു പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​വാ​ൻ പ​റ​ഞ്ഞു പോലീസ് സംഘം മടങ്ങി.





കഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ങ്ങ​ൾ കോ​ട്ട​യം സം​ക്രാ​ന്തി​യി​ലു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ൽ വ​ച്ചു വി​വാ​ഹി​ത​രാ​യ വി​വ​രം പോ​ലീ​സി​നേ​യും ര​ക്ഷി​താ​ക്ക​ളേ​യും ഇരുവരും അ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഈ ​വി​ധ​ത്തി​ലു​ള്ള മ​ക​ളെ ത​ങ്ങ​ൾ​ക്ക് വേ​ണ്ടാ​യെ​ന്ന് പ​റ​ഞ്ഞ് ര​ക്ഷി​താ​ക്ക​ൾ വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു.

.


By Inews

Leave a Reply

%d bloggers like this: