
മൂവാറ്റുപുഴ: ലഹരി മരുന്നു നൽകി പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന്പേർ അറസ്റ്റിൽ. കൂവപ്പടി ആലിൻചുവട് മോളത്താൻ എം.എഫ്. ഷാഹുൽ (24), പെരുമ്പാവൂർ പുത്തൻവീട്ടിൽ ആഷ്ന ഷുക്കൂർ (23), ചെറുവട്ടൂർ സ്വദേശി സാദിക് മീരാൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ പേർ അറസ്റ്റിലായേക്കും .ലോഡ്ജിൽ ഉണ്ടായിരുന്ന ഷാഹുലും സാദിക് മീരാനും ചേർന്നു വിദ്യാർഥിനിയെ ലഹരി മരുന്നു നൽകി പീഡിപ്പിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.
മൂവാറ്റുപുഴയിലെ സ്കൂളിൽ പഠിക്കുകയായിരുന്ന 17 വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണു പരാതി. കഴിഞ്ഞ വർഷം മൂവാറ്റുപുഴ കാവുങ്കരയിലെ വീട്ടിൽ നിന്നു വിദ്യാർഥിനിയെ ആഷ്നയാണു പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയി പെരുമ്പാവൂരിലെ ലോഡ്ജിൽ എത്തിച്ചത്.
You must log in to post a comment.