
തൃശൂര്‍:പതിനഞ്ചുകാരിക്കുംആണ്‍സുഹൃത്തിനും കള്ള് നല്‍കിയതിന് എക്‌സൈസ്കമ്മീഷണര്‍ ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക്മദ്യംവില്‍ക്കരുതെന്ന അബ്കാരി ചട്ടംലംഘിച്ചെന്ന്കണ്ടെത്തിയസാഹചര്യത്തിലാണു നടപടി.
ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആണ്‍സുഹൃത്തിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇവര്‍ ഒരാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകള്‍ക്കും എക്‌സൈസ് നോട്ടീസ് നല്‍കി.
ഈ മാസം 2ന് തമ്പാന്‍കടവു കള്ളുഷാപ്പിലായിരുന്നു സംഭവം. വൈകീട്ട് ബീച്ച് കാണാനെത്തിയ നന്തിക്കരസ്വദേശികളായ പതിനഞ്ചുകാരിയും ആണ്‍സുഹൃത്തും ഷാപ്പില്‍ കയറി മദ്യപിച്ചു. ലഹരിയില്‍ സ്‌നേഹതീരം ബീച്ചില്‍ കറങ്ങിനടക്കുന്നതിനിടെ പൊലീസ്തടഞ്ഞുനിര്‍ത്തി വിവരം തിരക്കി.
പെണ്‍കുട്ടിക്ക്പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ 3ന് ആണ്‍സുഹൃത്തിനെയും ഷാപ്പ് മാനേജരെയും അറസ്റ്റ് ചെയ്തു. കള്ള് വാങ്ങാനുംഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആണ്.
a-15-year-old-girl-and-her-boyfriend-were-stolen-the-shops-license-was-cancelled
You must log in to post a comment.