വെബ് ഡസ്ക് :-തങ്ങളുടെ നിയന്ത്രണം
നഷ്ടപ്പെടുത്താനുള്ള പ്രകോപനങ്ങൾ
അനുവദിക്കില്ലെന്നും റഷ്യൻ വിദേശകാര്യ
മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. റഷ്യയുടെ
യുക്രൈൻ അധിനിവേശം ആരംഭിച്ച് ഒരാഴ്ച
പിന്നിടുമ്പോഴാണ് ലാവ്റോവിന്റെ
ആരോപണം. മൂന്നാം ലോകമഹായുദ്ധം
ആണവായുധങ്ങൾ
ഉപയോഗിച്ചുള്ളതാകുമെന്ന് വ്യക്തമാണ്.
ആണവയുദ്ധത്തെ കുറിച്ചുള്ള ചിന്തകൾ
നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത്
പടിഞ്ഞാറുള്ള രാഷ്ട്രീയക്കാരുടെ
തലയ്ക്കുള്ളിലാണ്.അല്ലാതെ റഷ്യക്കാരുടെ
തലയ്ക്കുള്ളിലല്ല. അതിനാൽ തങ്ങളുടെ
നിന്ത്രണം തെറ്റിക്കുന്ന വിധത്തിലുള്ള
പ്രകോപനങ്ങൾ അനുവദിക്കുകയില്ലെന്നും
ലാവ്റോവ് പറഞ്ഞു. റഷ്യൻ, വിദേശ
മാധ്യമങ്ങൾക്കു നൽകിയ ഓൺലൈൻ
അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ
പരാമർശം. യുക്രനുമായുള്ള യുദ്ധം
ആരംഭിച്ചതിനു പിന്നാലെ തങ്ങളുടെ
സൈന്യത്തോട് ആണവ യുദ്ധത്തിന്
തയ്യാറെടുക്കാൻ പുതിൻ നിർദേശിച്ചിരുന്നു.
ഇത് പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് രൂക്ഷമായ
പ്രതികരണത്തിന് ഇടയാക്കുകയും
ചെയ്തിരുന്നു.Leave a Reply