
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലേക്കുനടന്നഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനം പോളിങ്. 1,76,412 വോട്ടർമാരിൽ 1,28,624 പേർസമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,084 പേരും 90,277 സ്ത്രീകളിൽ 64,538 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. അന്തിമ പോളിങ് ശതമാനവും കണക്കും പ്രിസൈഡിങ് ഓഫീസർമാർസ്വീകരണകേന്ദ്രത്തിൽ വിവരങ്ങൾ സമർപ്പിച്ചതിനുശേഷമേ ലഭ്യമാകൂ.
വോട്ടെടുപ്പ് പൂർത്തിയായതോടെ മൂന്നു മുന്നണികളും ആത്മവിശ്വാസത്തിലാണ്. ശക്തികേന്ദ്രങ്ങളിൽ വോട്ട് വർധിച്ചത് തങ്ങളുടെ നില ഭദ്രമാക്കിയെന്നുതന്നെയാണ് എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും കണക്കുകൂട്ടൽ. കൂടാതെ, വോട്ട് ശതമാനം 72.91 വരെ വർധിച്ചതും ഇരു മുന്നണികളുടെയും ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.
രാവിലെ മുതൽ കൃത്യമായി പോൾ ചെയ്ത് മൂന്നുമണിയോടെ തങ്ങളുടെ 95 ശതമാനം വോട്ടുകളുംരേഖപ്പെടുത്തിയതായാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. നിർണായകകേന്ദ്രങ്ങളിലെല്ലാം വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്നും എൽഡിഎഫ് പ്രതീക്ഷ പങ്കുവെക്കുന്നു. ഉച്ചയ്ക്ക് ശേഷം പോളിങ് നില കുറഞ്ഞത് തങ്ങൾക്ക് തിരിച്ചടിയാകില്ലെന്നാണ് എൽഡിഎഫിൻ്റെ കണക്കുകൂട്ടൽ. എൽഡിഎഫിന്റെ കേന്ദ്രങ്ങളായ മണർകാട്, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിൽ മികച്ച പോളിങ് രേഖപ്പെടുത്തി യിട്ടുണ്ടെന്നും ഭേദപ്പെട്ട ലീഡോടെ വിജയം ഉണ്ടാകുമെന്നുമാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ.
പുതുപ്പള്ളിയിൽ വൻ പ്രതീക്ഷയിൽ ജയ്ക്ക്, ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകും, ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമെന്ന് എൽഡിഎഫ് സ്ഥാനാർഥി
എന്നാൽ, സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്തത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ വോട്ടായി മാറുമെന്നും യുഡിഎഫ്പ്രതീക്ഷിക്കുന്നു. പുതുപ്പള്ളിയിലും വാകത്താനത്തും തങ്ങളുടെശക്തികേന്ദ്രങ്ങളായ ബൂത്തുകളിൽ 90 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയത് ആശ്വാസമായി മാറുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെവിലയിരുത്തൽ.
മുപ്പതിനായിരത്തിനു മുകളിലേയ്ക്ക് ലീഡ് വർധിക്കുന്നതിന് പോലും ഇത്തരത്തിലുള്ള വോട്ട് നിലതങ്ങളെസഹായിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. തങ്ങളുടെനിർണായകമായ കേന്ദ്രങ്ങളിൽ വോട്ട് ലഭിച്ചുവെന്നാണ്ബിജെപിയുടെഅവകാശവാദം . സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.
You must log in to post a comment.