കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കേസില്‍ കാവ്യാ മാധവന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നോട്ടീസ്. നേരത്തെ കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കാവ്യ സ്ഥലത്തില്ല എന്ന മറുപടിയാണ് നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്.
കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജിന്റെ ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ദിലീപിന്റെ സുഹൃത്തായ ശരത്തും സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പോലീസിന് ലഭിച്ചിരുന്നു.ഈസംഭാഷണത്തില്‍ കാവ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതിന് പണികൊടുക്കാനാണ് ഈ സംഭവങ്ങളെല്ലാംഉണ്ടായതെന്നുമാണ്ഫോണ്‍സംഭാഷണത്തിലെ സൂചന. ഇത് പിന്നീട് ദിലീപ് ഏറ്റെടുക്കേണ്ടി വന്നതാണെന്നുമാണ് സുരാജ് സംഭാഷണത്തില്‍ പറയുന്നത്. ഈ ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ഹാജരാക്കിയിരുന്നു.
You must log in to post a comment.