68 closed liquor stores in the state will reopen soon, as part of the government's new liquor policy;

സംസ്ഥാനത്ത് പൂട്ടിയ 68 മദ്യശാലകൾ ഉടൻ തുറക്കും, നടപടി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി;

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകൾ തുറക്കാൻ ഉത്തരവിട്ട് സ‌ർക്കാർ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിയതും ദേശീയപാതയോരത്ത് നിന്നും മാറ്റിയതും നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തെ തുടർന്ന് നിർത്തിയതുമായ മദ്യഷോപ്പുകളാണ് തുറക്കാ2ൻ ഉത്തരവായത്. സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകൾ തുറക്കുന്നത്.[the_ad_placement id=”adsense-in-feed”]

പൂട്ടിപ്പോയവ പ്രീമിയം ഔട്ട്ലെറ്റുകളായി തുറക്കാൻ അനുവദിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. ഇതിന്റെഅടിസ്ഥാനത്തിലാണ് ഈ ഔട്ട്ലെറ്റുകൾ തുറക്കുന്നത്. പൂട്ടിപ്പോയ താലൂക്കിൽഅനുമതിയില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനാണ് സർക്കാർ നിർദ്ദേശം.ഏപ്രിൽ ഒന്നിന് പ്രഖ്യാപിച്ച സർക്കാരിന്റെ പുതിയ മദ്യനയപ്രകാരം മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചു. മിലിട്ടറി- അർദ്ധ സൈനിക ക്യാന്റീനുകളിൽ ഇതോടെ വില കൂടും. ബാറുകളുടെ വിവിധ ഫീസുകൾ കൂട്ടി. ഐടി പാർക്കിൽ ബിയർ, വൈൻപാർലറിന്അനുവാദമുണ്ട്.

[quads id=RndAds]

Leave a Reply