ദോഹ ഖത്തറിലെ അൽഘോറിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു മരിച്ചവരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ 38 വയസ്സ് ഭാര്യ ആൻസി ഗോമസ് 30 വയസ്സ് ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് 34 വയസ്സ് ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ പ്രവീൺകുമാർ ശങ്കർ 38 വയസ്സ് ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ 33 വയസ്സ് എന്നിവരാണ് മരിച്ചത്.
റോഷിന്റെയും ആൻസിയുടെയും മകൻ ഏദൻ മൂന്ന് വയസ്സ് ഗുരുതരമായ പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ബുധനാഴ്ച രാത്രി ഫ്ളൈ ഓവറിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയും തുടർന്ന് നിയന്ത്രണം വിട്ട് വാഹനം പാലത്തിൽ നിന്ന് താഴെ വീഴുകയും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടി ഒഴികെയുള്ള അഞ്ചുപേരും മരിച്ചു.
ചൊവ്വാഴ്ച ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള യാത്രയിൽ നാലു പേര് സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത് പാടത്ത് മനോജ് കുമാർ അർജുൻ 34 വയസ്സ് കോട്ടയം മന്നക്കനാട് സ്വദേശി പാലത്താനത്ത് അഗസ്റ്റിൻ എബി 41 വയസ്സ് എന്നിവരുടെ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് മലയാളി സമൂഹം മോചിതരാകും മുൻപേ ആണ് അഞ്ചുപേരുടെയും മരണം.
died in a car accident in Qatar: Qatar Qatar news #Qatar

You must log in to post a comment.