Advertisements

#Suresh_gopi, #Fathima_Thaliya, #BJP

വെബ് ഡസ്ക് :-ഫാത്തിമ തഹ്‌ലിയയെ സുരേഷ് ഗോപി വിളിച്ചു, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദ്ധാനം; മറുപടിയ്ക്കായി ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല

ഹരിത വിവാദങ്ങൾക്കിടെ എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സുരേഷ് ഗോപി വിളിച്ചു. അദ്ദേഹം ഫാത്തിമ തഹ്ലിയയെ ബി ജെ പിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും വാഗ്ദ്ധാനം ചെയ്തു.
ബി ജെ പിയിൽ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഫാത്തിമയുടെ മറുപടി. ഫാത്തിമ ലീഗ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആദർശം കണ്ടാണ് പാർട്ടിയിൽ വന്നതെന്നും, സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ലെന്നും ഫാത്തിമ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

By Inews

Leave a Reply