Month: സെപ്റ്റംബർ 2021

സുരേഷ് ഗോപി ക്കെതിരെ ഡിജിപിക്ക് പരാതി; ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചിതിനാണ് കെ എസ്‌ യു പരാതി നൽകി;

#suresh_gopi, #Salute, തൃശൂർ: ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ്…

കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു; കെപിസിസി സെക്രട്ടറി രതികുമാർ സിപിഎമ്മിൽ;

തിരുവനന്തപുരം: കെപി അനില്‍ കുമാറിന് പിന്നാലെ കോണ്‍ഗ്രസ് നേതാവു കൂടി പാര്‍ട്ടി വിട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.രതികുമാറാണ് പാര്‍ട്ടി വിട്ടത്. രതികുമാര്‍ എകെജി സെന്ററിലെത്തി. സംഘടനാപരമായ…

കോൺഗ്രസ് തകരുന്ന കൂടാരം, ബിജെപിക്കെതിരെ കൃത്യമായ നിലപാടെടുക്കുന്നത് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി,

#PinaraiVijayan, #Congres, #CPM, തിരുവനന്തപുരം: രാജ്യത്ത് ബിജെപിക്കെതിരെ കൃത്യമായ നിലപാടെടുത്തത് ഇടതുപക്ഷമാണെന്ന് കോൺഗ്രസിലെ പലർക്കും അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാൻ…

വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം ഹൈക്കോടതി;

വെബ് ഡസ്ക് :-വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്നത് നിയമസംവിധാനത്തെ അട്ടിമറിക്കുമെന്നാണ്…

ഫാത്തിമ തഹ്‌ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ചു സുരേഷ് ഗോപി;

#Suresh_gopi, #Fathima_Thaliya, #BJP വെബ് ഡസ്ക് :-ഫാത്തിമ തഹ്‌ലിയയെ സുരേഷ് ഗോപി വിളിച്ചു, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദ്ധാനം; മറുപടിയ്ക്കായി ഒരു നിമിഷം പോലും ആലോചിക്കേണ്ടി…

ലീഗ് പ്രവർത്തരും കോൺഗ്രസ്‌ നേതാക്കളും എൽഡിഎഫിലെത്തും;എം എ ബേബി

തിരുവനന്തപുരം:-യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് എംഎ ബേബി. കോണ്‍ഗ്രസ് ലീഗ് നേതാക്കളും പ്രവർത്തരും എൽഡിഎഫിലെത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന കിട്ടുമെന്നും…

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനത്തിലേക്ക്;

തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ…

ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കും: മുഖ്യമന്ത്രി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങള്‍ വിതരണം…

യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂടി; ലീഗിലും ജോസഫ് ഗ്രൂപ്പിലും പ്രതിസന്ധി: എ വിജയരാഘവൻ.

തിരുവനന്തപുരം:-കെപിസിസി ജനറൽ സെക്രട്ടറി കെ. പി. അനിൽ കുമാർ പാർട്ടി വിട്ടതോടെ കോൺഗ്രസിന്റേയും യുഡിഎഫിന്റേയും തകർച്ചക്ക് വേഗത കൂടിയതായി സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. “കുടുതൽ…

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനം; ഫാത്തിമ തഹ്ലിയയെ എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയില്‍നിന്ന് പുറത്താക്കി.

കോഴിക്കോട്: എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്​ലിയയെ നീക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഘടകത്തിന്‍െറ നിര്‍ദേശപ്രകാരമാണ് നടപടി ഉണ്ടായതെന്ന് മുസ്‌ലിം…

വിദ്യാർത്ഥിനിയുടെ മരണം; അധ്യാപകനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു;

‍കാസർഗോഡ് :-പ്രായപൂർത്തി ആകാത്തപെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. സ്‌കൂള്‍ അധ്യാപകന്‍ ഉസ്മാനെ (25) തിരെയാണ് കേസെടുത്തത്. 174 സി ആര്‍ പി…

എല്‍ഡിഎഫ് അവിശ്വാസത്തിന് എസ്ഡിപിഐ പിന്തുണ: ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി;

കോട്ടയം :-ഈരാറ്റുപേട്ട നഗരസഭയിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ്ഡിപിഐ പിന്തുണയോടെയാണ് എൽഡിഎഫിന്റെ അവിശ്വാസം പാസായത്. ചെയർപേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സുഹറ അബ്ദുൾ ഖാദറിനെതിരേയായിരുന്നു പ്രമേയം.അവിശ്വാസ പ്രമേയത്തിൽ…

പാലാ രൂപതയ്ക്ക് ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകള്‍, രൂപവത്കരിക്കുന്നു കെ.സി.ബി.സി.

‍കോട്ടയം:-പാലാ രൂപതയുടെ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ‘ആന്റി നാർകോട്ടിക് ജാഗ്രത സെല്ലുകൾ’ രൂപവത്കരിക്കുന്നു. പാലാ ബിഷപ്പിന്റെ വിവാദമായ നാർകോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെയാണ് രൂപതയുടെ…

നടന്‍ റിസബാവ അന്തരിച്ചു

#Risabava_actor, ന്യൂസ്‌ ഡസ്ക് :-നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന…

മോദി സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി;

ന്യൂഡൽഹി:-പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതിയില്‍ ഉരുണ്ടുകളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തി. വിഷയത്തില്‍ അധിക സത്യവാങ്മൂലമില്ലെന്നും വിഷയം ദേശ സുരക്ഷയുമായി ബന്ധപ്പെട്ടതെന്നും…

ജോസ് കെ മാണി ജനകീയൻ അല്ല; സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്;

#Jose_k_mani, #KeralaCongres, #CPI_Election_Report, തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്. കേരള…

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂസ്‌ ഡസ്ക് :-ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും…

കാലാവധി കഴിയുന്ന സന്ദർശന വിസക്കാർ രാജ്യം വിടണം, പുതുക്കൽ നിർത്തിവെച്ചു കർശന നിലപാടുമായി സൗദി ;

റിയാദ്: സഊദിയിൽ ഫാമിലി സന്ദർശന വിസയിൽ ഉള്ളവരുടെ കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കി നൽകുന്നത് നിർത്തി വെച്ചു. നിലവിൽ വിസിറ്റ് വിസ പുതുക്കുമ്പോൾ രണ്ടാഴ്ചക്കകം നാടുവിടണമെന്ന…

പ്ലസ് വൺ പരീക്ഷ അനിശ്ചിതത്വം, വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ;

തിരുവനന്തപുരം:-പ്ലസ് വൺ പരീക്ഷ നടത്തിപ്പ് നിയമക്കുരുക്കിൽ അകപ്പെട്ടതോടെ സംസ്ഥാനത്തെ നാലു ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ. സെപ്റ്റംബർ ആറിന് ആരംഭിക്കാനിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പ്രതിസന്ധി…

യു.എ.പി.എ. കേസുകളിൽ അന്വേഷണ കാലാവധി 90 ദിവസം സുപ്രിംകോടതി; ഏറ്റവും കൂടുതൽ യു.എ.പി.എ നിയമപ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും;

ന്യൂസ്‌ ഡസ്ക് :-യു.എ.പി.എ. കേസുകളിലെ അന്വേഷണ കാലാവധി 90 ദിവസം മാത്രമെന്ന് നിഷ്കർഷിച്ച് സുപ്രിംകോടതി. ഇത്തരം കേസുകളിൽ അന്വേഷണം മൂന്ന് മാസം കൊണ്ട് പൂർത്തിയായില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക…

പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം പോലീസ് മേധാവി അനില്‍ കാന്തിന്റെ സർക്കുലർ;

തിരുവനന്തപുരം:-പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസ് മേധാവി അനില്‍ കാന്ത്.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കി. പൊതുജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ,…

ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് പരിശോധന നടുത്തുകയായിരുന്നു.

വാഷിംഗ്‌ടൺ:- അമേരിക്കയിലെ അറ്റ്ലാൻ്റയിലുള്ള മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് പരിശോധന നടുത്തുകയായിരുന്നു. മൂക്കിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.…

ബിഷപ്പിന്റെ വിവാദ പ്രസ്താവന സമൂഹത്തില്‍ വിള്ളലുണ്ടാക്കും; പി ടി തോമസ് എംഎല്‍എ

കോട്ടയം ▪️ കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനക്കെതിരെ പി.ടി തോസമ് എം.എല്‍.എ. ബിഷപ്പിന്റെ പ്രസ്താവന സമൂഹത്തില്‍ അപകടകരമാം…

മലപ്പുറത്തിന്റെ സ്നേഹത്തിനു വികാരനിർഭരനായി നന്ദി പറഞ്ഞു ജില്ല കലക്ടർ: പടിയിറക്കം നാളെ;

വെബ് ഡസ്ക് :-മലപ്പുറം ജില്ല കലക്ടർ കെ ഗോപാല കൃഷ്ണൻ നാളെ പുതിയ ചുമതല വഹിക്കാൻ ജില്ലയിൽ നിന്ന് യാത്ര തിരിക്കും. നേരത്തെ മൂന്ന് ജില്ല കലക്ടർമാരെ…

നേതാക്കള്‍ സ്വന്തമായി ഫ്ലെക്സ് വയ്ക്കുന്നത് നിരോധിച്ച്‌ കോണ്‍ഗ്രസ് മാർഗരേഖ;ജില്ലാ സമിതികൾ രൂപീകരിക്കണം

‍തിരുവനന്തപുരം:-നേതാക്കള്‍ സ്വന്തമായി ഫ്ലെക്സ് വയ്ക്കുന്നത് നിരോധിച്ച്‌ കോണ്‍ഗ്രസ്. പാര്‍ട്ടി കേഡര്‍മാര്‍ക്ക് ഇന്‍സന്റീവ് നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.തര്‍ക്ക പരിഹാരത്തിന് ജില്ലാതല സമിതികള്‍ രൂപീകരിക്കണം. പാര്‍ട്ടി വേദികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും…

ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി, പ്രസ്താവനയിൽ ജാഗ്രത വേണമെന്ന് താക്കീത്;

തിരുവനന്തപുരം:-ചന്ദ്രിക കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുനൽകാനിരിക്കെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജലീലിനോട്…

ഐഎൻഎല്ലിൽ വീണ്ടും പൊട്ടിത്തെറി;കാന്തപുരത്തിന്റെ അനുനയ നീക്കങ്ങൾ പാളി, കാസിം ഇരിക്കൂറിനെതിരെ മുദ്രാവാക്യങ്ങളുമായി വഹാബ്‌ പക്ഷം

തൃശൂര്‍: ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ബഹളം. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ ഒരു…

അനുമതിയില്ലാതെ ഓട്ടം, ഒപ്പം ദുരുപയോഗവും; ‘റെസ്‌ക്യു’വില്‍ കുടുങ്ങി 194 ആംബുലന്‍സുകള്‍

‍ന്യൂസ് ഡെസ്ക് :-ആംബുലൻസുകളുടെ അനധികൃത ഓട്ടം തടയാൻ ‘ഓപ്പറേഷൻ റെസ്ക്യു’ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. വാഹനങ്ങൾ അനധികൃതമായി ആംബുലൻസാക്കി രൂപം മാറ്റിയുള്ള ഉപയോഗം, ആംബുലൻസുകൾ ദുരുപയോഗം ചെയ്യൽ…

ഹരിത പിരിച്ചുവിട്ടു; തുടര്‍ച്ചയായ അച്ചടക്ക ലംഘനമെന്ന് മുസ്ലീം ലീഗ്;ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും പി.എം.എ. സലാം.

കോഴിക്കോട് :-അന്ത്യശാസന നല്‍കിയിട്ടും വഴങ്ങാത്ത ഹരിതയെ പിരിച്ചുവിട്ട് മുസ്ലീംലീഗ്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത തള്ളിയ സാഹചര്യത്തിലാണ് നടപടി. മലപ്പുറത്ത്…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം എതിർത്ത് സർക്കാർ.കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.ഹർജി നൽകിയ എംവി…

നിപ ഭീതി ഒഴിയുന്നു; സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് സാമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്:-സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനക്കയച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവായി. ഇതോടെ മുപ്പത് സാമ്പിളുകള്‍ പരിശോധിച്ചതില്‍ മുഴുവന്‍ സാമ്പിളുകളും നെഗറ്റീവാണ്. ഇനി 21 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചിട്ടുണ്ടെന്നും…

എ.വിജയരാഘവൻ കെ.ടി. ജലീൽ എം.എൽ.എയെ നേരിട്ട് വിളിച്ച് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചു;ജലീലിനെ തള്ളി സിപിഎം.

തിരുവനന്തപുരം: എ.ആർ.നഗർ സഹകരണ ബാങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ.ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സിപിഎം. ഇ.ഡി ചോദ്യംചെയ്തതോടെ ജലീലിന് ഇ.ഡിയിൽ വിശ്വാസം കൂടിയെന്ന്…

അവശ്യ മരുന്നുകളുടെ വില പുതുക്കി പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി :-അവശ്യ മരുന്നുകളുടെ വില പുതുക്കി പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ. കാന്‍സറിനും ഹൃദ്രോഗ ചികില്‍സയ്ക്കും ഉപയോഗിക്കുന്നവ അടക്കം രാജ്യത്ത് 39 മരുന്നുകളുടെ കൂടി വില കുറയും.…

ഒരേ ഗെയിംസില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരം, വീണ്ടും ചരിത്രം രചിച്ചു കുറിച്ച് അവനി ലേഖര;

ടോക്യോ: പാരലിംപിക്​സില്‍ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്​. എച്ച്‌​1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. ചൈനയുടെ…

അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ എംഎല്‍എയുടെ യാത്ര,ചോദ്യം ചെയ്ത യാത്രക്കാർക്ക് അസഭ്യവർഷം;

പട്‌ന : അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ എംഎല്‍എയുടെ യാത്ര. ബിഹാറിലെ ഭരണകക്ഷിയായ ജെ ഡി യുവിന്റെ എം എല്‍ എ ഗോപാല്‍ മണ്ഡല്‍ ആണ് ഡല്‍ഹിയിലേക്കുള്ള…

കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കാന്‍ സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ആറിന് എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്…

കൈക്കൂലി വാങ്ങിയ എസ്.ഐക്ക് സസ്‌പെൻഷൻ

നെടുമ്പാശേരി: അർദ്ധരാത്രി ദേശീയപാതയോരത്ത് ആശുപത്രി മാലിന്യം തള്ളിയ സംഘത്തിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നെടുമ്പാശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ…

കോവിഡ് പോസിറ്റീവ് ആയ രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്‌സ് ;

തൃശ്ശൂർ:ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്‌സ് ശ്രീജ.കുട്ടിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നിട്ടുകൂടി ഭയക്കാതെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച്‌…

പത്താം തീയതിയോടെ കുറഞ്ഞു തുടങ്ങും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കും, പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്,

തിരുവനന്തപുരം.കോവിഡ് വ്യാപനം പത്താം തീയതിയോടെ കുറഞ്ഞു തുടങ്ങുമെന്ന് സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ…

കുത്തനെ കൂട്ടി പാചക വാതക വില, സിലിണ്ടറിനു 25.50 രൂപ വർദ്ധനവ്,

വെബ് ഡസ്ക്:-രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ…