Advertisements

ന്യൂഡൽഹി: വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂർത്തിയായ വാഹനരേഖകൾക്കാണ്​ ഇളവ്​ നൽകുക. സെപ്​തംബർ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ നടപടി.

കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസൻസുമായി വാഹനത്തിൽ യാത്ര ചെയ്​താൽ പരമാവധി 5000 രൂപ പിഴലഭിക്കും. പെർമിറ്റിന്​ 10,000 രൂപയും ഫിറ്റ്​നെസ്​ സർട്ടിഫിക്കറ്റിന്​ 2000 മുതൽ 5000 രൂപ വരെയുമായിരിക്കും പിഴ. എന്നാൽ, ഇളവ്​ പുക പരിശോധന സർട്ടിഫിക്കറ്റിന്​ ബാധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കോവിഡും തുടർന്നുണ്ടായ ലോക്​ഡൗണുകളും മൂലം രേഖകൾ പുതുക്കാൻ ജനങ്ങൾക്ക്​ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക്​ കേന്ദ്രം എത്തിയത്​. ബന്ധപ്പെട്ട ഓഫീസുകൾക്ക്​ ഇതുസംബന്ധിച്ച നിർദേശം നൽകാൻ സംസ്ഥാനങ്ങളോട്​ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

By Inews

Leave a Reply