Advertisements

ട്രിച്ചി :-അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴിപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. തമിഴ്‌നാട് ട്രിച്ചിയിലെ ഗാന്ധി മാർക്കറ്റിൽ നിന്നാണ് രാസവസ്തുക്കൾ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്പഴം പിടിച്ചെടുത്തത്.

മാങ്ങകൾ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന്​ സുചന ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ്​ ട്രിച്ചി ഗാന്ധി മാർക്കറ്റിലെ പത്ത് ഗോഡൗണുകളിൽ നടത്തിയ റെയ്​ഡിലാണ് മാങ്ങ പിടി​ച്ചത്​​

മൂന്ന് ഗോഡൗണുകളിൽ എഥിലീൻ ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തുന്നു.വിപണിയിൽ നിന്ന്​ വാങ്ങുന്ന ഇത്തരം മാങ്ങകൾ ശരീരത്തിന്​ അപകടമാണെന്നും സൂക്ഷ്​മത പാലിക്കണമെന്നും ആരോഗ്യവകുപ്പ്​ മുന്നറിയിപ്പ്​ നൽകി. പിടിച്ചെടുത്ത മാങ്ങ അധികൃതർ നശിപ്പിച്ചു.

By Inews

Leave a Reply