Month: June 2021

തിരുവഞ്ചൂർ രാധാകൃഷ്‌ണന് വധഭീഷണി.

വെബ് ഡസ്ക് :കോൺഗ്രസ് നേതാവും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കം. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്നു കത്തിൽ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്.…

കേന്ദ്ര നിലപാടിനെതിരെ സുപ്രീം കോടതി. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ മാർഗരേഖ തയ്യാറാക്കണം. നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കോവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണത്തിലെ നടപടികൾ ലഘൂകരിക്കണം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ്…

അനിൽ കാന്ത് ബെഹ്‌റയുടെ പിൻഗാമി,

തിരുവനന്തപുരം :-അനില്‍കാന്തിനെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാവുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ്. എഡിജിപി സ്ഥാനത്ത് നിന്നും നേരിട്ട് പൊലീസ് മേധാവിയാവുന്ന വ്യക്തിയാണ് അനില്‍കാന്ത്. 1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍…

അപൂർവ നേട്ടവുമായി ബെഹ്‌റ ഇന്ന് പടിയിറങ്ങും.

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ബെഹ്റ പടിയിറങ്ങുന്നത്. കോവിഡ്, ലോക്ഡൌണ്‍ പ്രതിസന്ധി കാലത്ത് സേനാംഗങ്ങളെ മുന്നണിപ്പോരാളികളായി നയിക്കാനായതിന്‍റെ ക്രെഡിറ്റും ലോക്നാഥ് ബെഹ്റയുടെ പേരിലുണ്ട്. തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിനൊപ്പം…

‘പ്രേതങ്ങള്‍’ക്കെതിരേ കേസെടുത്ത് ഗുജറാത്ത് പോലീസ്

ഗുജറാത്ത്‌ :-ഒരുകൂട്ടം പ്രേതങ്ങൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു, ജീവൻ രക്ഷിക്കണം’. 35-കാരന്റെ പരാതി കേട്ട് ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്റ്റേഷനിലെ പോലീസുകാർ ആദ്യമൊന്ന് ഞെട്ടി. ഒടുവിൽ പരാതിക്കാരൻ മാനസികപ്രശ്നം ഉള്ളയാളാണെന്ന് മനസിലായതോടെ പോലീസുകാർ ആ പരാതി സ്വീകരിച്ചു. യുവാവിനെ…

ഇപ്പോൾ പടരുന്നത് ഡെൽറ്റാ വകഭേദം; രോഗിയുള്ള വീട്ടിലെ ആരും പുറത്തിറങ്ങരുത് മുഖ്യമന്ത്രി.

തിരു :-സംസ്ഥാനത്ത് ഇപ്പോൾ പടരുന്നത് ഡെൽറ്റാ വകഭേദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് തരംഗം പതുക്കെ കുറഞ്ഞ് സമയമെടുത്താകും അവസാനിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും…

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബാംഗ്ലൂർ :-കേരളത്തില്‍ നിന്നും വരുന്ന രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കേരളത്തില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര…

അവലോകനം ഇന്ന്;സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ വൈകുന്നേരമാണ് യോഗം. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സാധ്യത. ടി.പി.ആർ 15ന് മുകളിലുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ്…

കിരണിന് കുറ്റപത്രം 90 ദിവസത്തിനുള്ളിൽ, ക്രൂരതക്ക് കൂടുതൽ തെളിവുകൾ.

കൊല്ലം: വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങാത്ത വിധം പൂട്ടാന്‍ അന്വേഷണ സംഘത്തിന് ഐജിയുടെ നിര്‍ദേശം. തൊണ്ണൂറു ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം…