Advertisements

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.

‘സിസ്റ്റം’ പരാജയപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധിയിൽ രാജ്യത്തിന് ആവശ്യം ഉത്തരവാദിത്തമുള്ള പൗരന്മാരെയാണ്. എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും മാറ്റിവെച്ച് രാജ്യത്തെ പൗരന്മാർക്ക് എല്ലാ സഹായവും നൽകാനും അവരുടെ വേദന ലഘൂകരിക്കാനും കോൺഗ്രസിലെ എന്റെ എല്ലാ സഹപ്രവർത്തകരോടും അഭ്യർഥിക്കുകയാണ്. ഇത് കോൺഗ്രസ് കുടുംബത്തിന്റെ ധർമമാണ്- രാഹുൽ ട്വീറ്റിൽ പറഞ്ഞു.

By Inews

Leave a Reply