Advertisements

ന്യൂ ഡൽഹി :-ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കൊവിഡ് മരണം വർധിക്കാൻ കാരണമെന്ന് രാഹുൽ ഗാന്ധി. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. രാജ്യത്തെ കൊവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയർന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.

 • തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കും. ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയും.കർശന നിലപാട്.
  Advertisements തിരു:-കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്. തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പോലീസിന്‍റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് […]
 • പരിശോധന നിറുത്തി വയ്ക്കുന്ന സ്വകാര്യ ലാബുകൾക്ക് എതിരെ കർശന നടപടി. എറണാകുളം ജില്ലാ കളക്ടർ സ് സുഹാസ്.
  Advertisements കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ‘സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി അമിത ലാഭം കൊയ്യാൻ ആരേയും അനുവദിക്കില്ല’, കളക്ടർ പറഞ്ഞു.രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടർ […]
 • വരുമാനം കുറഞ്ഞു. മെയ്‌ ഒന്ന് മുതൽ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു.
  Advertisements ന്യൂസ്‌ഡസ്ക് : സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു. മേയ് ഒന്ന് മുതല്‍ സര്‍വിസ് നടത്തില്ലെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമര്‍പ്പിച്ച്‌ ബസ് നിര്‍ത്തിയിടാനാണ് തീരുമാനം. ഈ തീരുമാനം പൊതുജനങ്ങളെ വലക്കുമെന്ന് ഉറപ്പാണ്.നിലവില്‍ 9,500 ഓളം ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത്. ലാഭകരമായ സര്‍വിസുകള്‍ നടത്തുന്നതിന് തടസ്സമില്ലെന്നും സംഘടനഭാരവാഹികള്‍ പറഞ്ഞു. സാധാരണക്കാരായ മനുഷ്യർ […]
 • വിലക്ക് മേയ് 14 വരെ നീട്ടി
  Advertisements അബുദാബി :ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണ് 10 ദിവസത്തേക്കു കൂടി നീട്ടിയത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ വഴി യാത്ര ചെയ്ത ട്രാന്‍സിറ്റ് യാത്രക്കാരെയും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്. എന്നാല്‍ […]
 • കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടാന്‍ പോകുന്നില്ലെന്ന പ്രവചനവുമായി രാഷ്ട്രീയ വിമര്‍ശകന്‍ കെ വേണു.
  Advertisements തൃശൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടാന്‍ പോകുന്നില്ലെന്ന പ്രവചനവുമായി രാഷ്ട്രീയ വിമര്‍ശകന്‍ കെ വേണു. ഇത്തവണ നിശബ്ദ വോട്ടുകള്‍ പിണറായി വിജയന് എതിരെ പോയിട്ടുണ്ടെന്നും വേണു പറയുന്നു. ഇതുവരെ വന്ന അഭിപ്രായ സര്‍വേകളെല്ലാം എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചിച്ചത്. അതേസമയം വാശിയേറിയ മത്സരം കേരളത്തില്‍ നടന്നുവെന്നും, കേരളം അടുത്ത കാലത്തൊന്നും ഇത്തരമൊരു മത്സരം കണ്ടിട്ടില്ലെന്നും വേണു വ്യക്തമാക്കി. അതൊക്കെയാണെങ്കിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നത് യുഡിഎഫായിരിക്കും. പക്ഷേ 2011ലേത് പോലെ നേരിയ ഭൂരിപക്ഷമേ കിട്ടൂ എന്നും വേണു […]

പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മരിച്ചത് 25 രോഗികളാണ്.

By Inews

Leave a Reply