Advertisements

ചെന്നൈ:-കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച്‌ ചേര്‍ത്ത മീറ്റിംഗിലാണ് തീരുമാനം.

രാത്രികാല കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും വിലക്ക്. മാധ്യമങ്ങള്‍, പെട്രോള്‍ പമ്ബുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയെ കര്‍ഫ്യൂവിന്‍്റെ പരിധിയില്‍ നിന്നും ഒഴിവാക്കി. ഞായറാഴ്ചയിലെ ലോക്ക്ഡൗണിലും ഇതുതന്നെ സ്ഥിതി. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തന അനുമതി.
ഹോട്ടലുകളില്‍ രാവിലെ 6 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും വൈകിട്ട് 6 മുതല്‍ 9 വരെയും പാര്‍സല്‍ സൗകര്യം അനുവദിക്കും. ഇതുകൂടാതെ, കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കി. വിവാഹങ്ങളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രമേ അനുമതിയുള്ളൂ.

By Inews

Leave a Reply