Advertisements


ന്യൂഡൽഹി :-മോദിസര്‍ക്കാറിന്റെ കോവിഡ് പ്രതിരോധം രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് കോണ്‍ഗ്രസ്.വാക്സിന്‍ നിര്‍മാണ ശേഷിയില്‍ ലോകത്തെ തന്നെ ഒന്നാം നമ്പർ ‍ രാജ്യമായ ഇന്ത്യയാണ് ഏറ്റവും കോവിഡ് ബാധിതം എന്നത് നാണക്കേടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രവര്‍ത്തക സമിതിയുടെ വിഡിയോ കോണ്‍ഫറന്‍സ് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി. പ്രവര്‍ത്തക സമിതിയുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്ന് മുതിര്‍ന്ന നേതാവ് പി. ചിദംബരം വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു.
കോവിഡ് വ്യാപനം കാര്യമാക്കാതെ ജനങ്ങളെ സംഘടിപ്പിച്ച്‌ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുകയാണ് പ്രധാനമന്ത്രി.
ഓഫിസിലിരുന്ന് നിയന്ത്രിക്കേണ്ട ഘട്ടത്തില്‍ രാഷ്ട്രീയമായ കറക്കത്തിലാണ് അദ്ദേഹം.25 വയസ്സു കഴിഞ്ഞവര്‍ക്കെല്ലാം വാക്സിന്‍ നല്‍കണമെന്നും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് സഹായമായി വേഗത്തിൽ പണം ലഭ്യമാക്കണമെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയഗാന്ധി ആവശ്യപ്പെട്ടു.

By Inews

Leave a Reply