Advertisements

തിരുവനന്തപുരം ;
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. താന്‍ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയില്‍ സാധാരണ കീഴ്‌വഴക്കം.

വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തില്‍ താന്‍ പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രന്‍ മത്സരിക്കാനിടയുണ്ടായിരുന്നത്. ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്നു പാര്‍ട്ടി കരുതുന്ന 30 മണ്ഡലങ്ങളില്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ച ഏജന്‍സിയുടെ 2 ഘട്ടം സര്‍വേ പൂര്‍ത്തിയായി. സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ദേശവുമായി സര്‍വേ റിപ്പോര്‍ട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു നല്‍കും.

By Inews

Leave a Reply