Advertisements


അജ്‌മാൻ :-കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭാര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് ചെന്നതായിരുന്നു ദമ്പതികൾ.
ഇതിനിടെ തങ്ങളുടെ എസ്‌യുവി പാര്‍ക്ക് ചെയ്യുവാന്‍ ലിജി മുന്നില്‍ നിന്ന് ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രെയ്ക്കിന് പകരം ഭര്‍ത്താവ് ആക്സിലേറ്റര്‍ ചവിട്ടിയതിനാല്‍ എസ്‌യുവി പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.
സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
ഏറെ വര്‍ഷമായി യുഎഇയിലുള്ള ദബതികളുടെ മൂത്തമകന്‍ ഇന്ത്യയില്‍ എന്‍ജിനീയറിങ്ങിനും മകള്‍ ഉമ്മുല്‍ഖുവൈന്‍ സ്കൂളിലും പഠിക്കുന്നു. ലിജിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇത്തരം അപകടങ്ങള്‍ ഇടയ്ക്ക് സംഭവിക്കുന്നതിനാല്‍ വാഹനം പാര്‍ക്ക് ചെയ്യുബോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു

By Inews

Leave a Reply