Advertisements

കള്ളവോട്ട് തടയാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ  ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം ഉയർന്ന ഉദുമ എ.എൽ എയെ പിന്തുണച്ച് മുഖ്യമന്ത്രി. ആരെയും ഭീഷണിപ്പെടുത്തുന്ന പ്രകൃതം കുഞ്ഞിരാമനില്ലെന്നും  ആരും പൊലീസിൽ പരാതിനൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ശൂന്യവേളയിൽ  സ്പീക്കർ അനുമതി നിഷേധിച്ചതോടെ സബ്മിഷനായാണ് പ്രതിപക്ഷം വിഷയം ഉന്നയിച്ചത്

ഉദുമ എം എൽ എ യ്ക്കെതിരെ പൊലീസ് കേസെടുക്കാത്തത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ ശൂന്യവേളയിൽ അവതരിപ്പിക്കാനുള്ള പ്രധാന്യം ഇതിനില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു

സ്പീക്കർ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.  ഉപക്ഷേപമായി വിഷയം ഉന്നയിച്ച എൻ എ നെല്ലിക്കുന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ വ്യാപക കള്ളവോട്ട് നടന്നെന്ന് ആരോപിച്ചു. ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രിസൈഡിങ് ഓഫീസറും വോട്ടർമാരുമായുള്ള തർക്കം പരിഹരിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു കെ കുഞ്ഞിരാമന്റ വിശദീകരണം

ഇതിന് പിന്നാലെയാണ് കുഞ്ഞിരാമനെ പിന്തുണച്ച്  മുഖ്യമന്ത്രി എത്തിയത്.  ഇടതു സംഘടന നേതാവെന്ന പട്ടം പരാതിക്കാരന് ആരും ചാർത്തി കൊടുക്കേണ്ടന്നും കള്ളവോട്ട് പ്രചാരണം മറ്റെന്തോ ലക്ഷ്യം വച്ചാണന്നും മുഖ്യമന്ത്രി ആരോപിച്ചു

By Inews

Leave a Reply