Advertisements

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഞ്ച് വർഷ ഭരണ നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞും പുതിയ വികസന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. പദ്ധതികള്‍ നടപ്പാക്കുന്നതെങ്ങനെയെന്നും പണം എങ്ങിനെ കണ്ടെത്തുമെന്നും വിശദമാക്കിയായിരുന്നു അവതരണം. മുൻ ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ എന്ന പ്രത്യേകതയുമുണ്ട്.

3.18 മണിക്കൂർ നീണ്ട ബജറ്റിൽ ക്ഷേമം, വികസനം, തൊഴിൽ, നവകേരളം എന്നിവക്കാണ് ഊന്നൽ. എല്ലാ ക്ഷേമ പെൻഷനുകളും വിണ്ടും 100 രൂപ വർധിപ്പിച്ചു 1600 രൂപയാക്കി. 58 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ സംസ്ഥാനത്ത് പൂർണ സൗജന്യം.

ലൈഫ് പധതിയിൽ ഒന്നര ലക്ഷം ഭവനങ്ങൾ വച്ചു നൽകും.ഭൂരഹിതർക്ക് 24 ഭവന സമുച്ചയങ്ങൾ കൂടി.ആരോഗ്യ വകുപ്പിന്റെ ശാക്തീകരണത്തിന് 4000 പുതിയ തസ്തികകൾ കൂടി.

8 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ കൂടി.വികസന തുടർച്ചക്കായി 15000 കോടിയുടെ
കിഫ്ബി പദ്ധതികൾ കൂടി നടപ്പാക്കും.

കാർഷിക മേഖലക്കും കർഷകർക്കും ആശ്വാസം

റബ്ബറിന്റെ 170 രൂപയും നാളികേര സംഭരണ . 32 രൂപയായും നെല്ലിന്റെ സംഭരണവില 28 രൂപയായും ഉയർത്തി. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി അധികമായി നൽകും. 4530 കി.മീറ്റർ റോഡുകൾ കൂടി പുനർനിർമിക്കും.

തൊഴിലില്ലായ്മ പരിഹരിക്കാൻ കർമ പധതി. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരും .
നീല , വെള്ള കാർഡുടമകൾക്ക് പ്രതിമാസം 15 രൂപക്ക് 10 കിലോ അരി നൽകും . 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 5 വർഷം കൊണ്ട് തൊഴിൽ നൽകുന്ന പദ്ധതിക്ക് തുടക്കമിടും.

വർക്ക് നീയർ ഹോം പദ്ധതിക്ക് 20 കോടി . വനിതകൾക്ക് തൊഴിൽ നൽകാൻ ബ്യഹത്
പദ്ധതി. കേരളത്തെ നോളജ് എക്കണോമി ആക്കും. കെ ഫോൺ പധതി ജൂലൈയിൽ പൂർത്തീകരിക്കും. BPL വിഭാഗങ്ങൾക്ക് സബ്സിഡിയോടെ ലാപ് ടോപ്പ്

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപുലമായ പദ്ധതികൾ

1000 പുതിയ അധ്യാപ തസ്തികൾ കൂടി അനുവദിച്ചു. നിലവിലുള്ള 800 ഒഴിവുകൾ ഉടൻ നികത്തും.
കോളജുകളിൽ 10% സീറ്റ് അധികമായി അനുവദിച്ചു. 30 മികവിന്റെ കേന്ദ്രങ്ങൾ . സർവ്വകലാശാലകൾക്ക് പശ്ചാത്തല വികസനത്തിന് കിഫ്ബി വഴി 2000 കോടി

ശ്രീനാരായണ ഗുരു സർവ്വകലാശാലക്ക് ആസ്ഥാന മന്ദിരം പണിയാൻ തുക. ഡോ പൽപ്പുവിന്റെ പേരിൽ സ്ഥാപനം.

500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ കൂടി തുടങ്ങും.

സർവ്വകലാശാലകളിൽ 197 പുതിയ ന്യൂ ജെൻ കോഴ്സുകൾ

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 150 കോടി . ശാസ്ത്ര സാങ്കേതിക മേഖലക്ക് വൻ പദ്ധതികൾ.

സ്റ്റാർട്ടപ്പുകൾക്കായി കൂടുതൽ പദ്ധതികൾ . പുതിയ 2500 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിക്കും. 20000 പേർക്ക് തൊഴിൽ

IT മേഖലക്കായി കൂടുതൽ തുക. കുടുംബശ്രീ ശാക്തീകരണത്തിനായി പദ്ധതികൾ .

വ്യവസായ പുരോഗതിക്കായി വ്യവസായ ഇടനാഴികൾ. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കലിനായി പണം . കയർ, കൈത്തറി, കശുവണ്ടി മേഖലകൾക്ക് കൈത്താങ്ങ്. കയർ മേഖലയിൽ 10000 പേർക്ക് കൂടി തൊഴിൽ . കശുവണ്ടി ഗ്രാറ്റുവിറ്റി മുഴുവൻ കൊടുത്തു തീർക്കും. മത്സ്യ മേഖലക്കായി പദ്ധതികൾ . 1500 കോടി മത്സ്യ തൊഴിലാളി മേഖലക്ക്.. 10000 കുടുംബങ്ങൾക്ക് വീട്.

52000 പട്ടികജാതി വർഗ കുടുംബങ്ങൾക്ക് വീട് .കയർ മേഖലക്ക് 112 കോടി .മൂന്നാറിൽ ടൂറിസം ട്രെയിൻ പദ്ധതി പരിഗണനയിൽ. പ്രവാസി ക്ഷേമത്തിനായി പുതിയ പധതികൾ. മടങ്ങിവരുന്ന പ്രവാസികൾക്കായി 100 കോടിയുടെ പുനരധിവാസ പധതി.

പ്രവാസി ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചു. ഉപജീവന പദ്ധതികൾക്കായി 7500 കോടി . തൊഴിലുറപ്പു തൊഴിലാളികൾക്കായി ക്ഷേമനിധി.

കർഷകത്തൊഴിലാളി ക്ഷേമത്തിന് 170 കോടിഅധികമായി നൽകും. അയ്യൻകാളി തൊഴിലുറപ്പു പദ്ധതിക്ക് 200 കോടി. കാർഷികമേഖലയുടെ പുരോഗതിക്ക് കൂടുതൽ
പധതികളും തുകയും കാർഷിക മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ . തരിശുരഹിത കേരളം പധതി തുടരും. പച്ചക്കറി കൃഷിക്ക് കൂടുതൽ തുക ചിലവഴിക്കും.

വയനാട്ടിലെ കാപ്പിക്കും താങ്ങുവില.സ്കൂൾ പാചക തൊഴിലാളികൾ, ആയ മാർ എന്നിവരുടെ അലവൻസ് വർധിപ്പിച്ചു. ആശ വർക്കർമാരുടെ അലവൻസിൽ 1000 രൂപയുടെ വർധന
ലൈബ്രറിയന്മാരുടെ അലവൻസും വർധിപ്പിച്ചു.

സിഡിഎസ് ചെയർപേഴ്സൺ മാർ, അംഗനവാടി ജീവനക്കാർ എന്നിവരുടേയും ഓണറേറിയവും വർധിപ്പിച്ചു. കാരുണ്യ പധതി തുടരും. കോന്നി, ഇടുക്കി, കാസർകോട് മെഡിക്കൽ കോളജുകളിൽ പുതിയ തസ്തികകളും തുകയും . വയനാട് മെഡിക്കൽ കോളജിനായി 300 കോടി

പത്തനതിട്ട ജില്ലാ സ്റ്റേഡിയം നിർമാണം ഉടൻ തുടങ്ങും. ആറന്മുളയിൽ സുഗതകുമാരിയുടെ തറവാട് വീട്ടിൽ സാഹിത്യ മ്യൂസിയം നിർമിക്കും. കിളിമാനൂരിൽ രാജാ രവിവർമയുടെ പേരിൽ സ്ക്വയർ . പത്രപ്രവർത്തകരുടെ പെൻഷൻ 1000 രൂപ കൂടി വർധിപ്പിച്ചു.

KSRTC ക്ക് കൂടുതൽ സഹായം 1000 കോടി. പൊതുമരാമത്ത് വകുപ്പിന് 10000 കോടി. ശബരി റെയിൽ പധതിക്ക് കിഫ്ബി വഴി 2000 കോടി

ഇടുക്കി, കാസർകോഡ് പാക്കേജുകൾക്ക് കൂടുതൽ തുക . കേരള ഭാഗ്യക്കുറിയുടെ
സമ്മാന ഘടന വർധിപ്പിച്ചു. ലോട്ടറി തൊഴിലാളികൾക്കുള്ള ആനുകൂല്യം വർധിപ്പിച്ചു

ദേവസ്വം ബോർഡുകൾക്ക് കുടുതൽ ധനസഹായം. 150 കോടി കൂടി.

പ്രളയ സെസ് തുടരില്ല. ജീവനക്കാരുടെ ശബള കമീഷൻ റിപ്പോർട്ട് ഏപ്രിൽ മുതൽ നടപ്പാക്കും. റിപ്പോർട്ട് ഈ മാസം ലഭിക്കും. ശബള പരിഷ്കരണം ഏപ്രിൽ മുതൽ നടപ്പാക്കും…

By Inews

Leave a Reply