Advertisements

ന്യൂഡൽഹി :-ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റു. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പരിഭ്രാന്തരായ പ്രദേശവാസികൾ സുരക്ഷ തേടി വീടുകളിൽനിന്ന് പുറത്തിറങ്ങിയോടി.

ഒരു ഹോടെലിനും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

By Inews

Leave a Reply