Advertisements

തിരു:-ഇടതുസർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനെ നേരിടുന്ന സർക്കാർ ക്ഷേമവാഗ്ദാനങ്ങളായിരിക്കും മുന്നിൽവെക്കുക. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം._

എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദേശമുണ്ടാകും. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും. സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടില്ല.

വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.

_ക്ഷേമപെൻഷൻ 100 രൂപ കൂടി കൂട്ടും. കെട്ടിടനിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും ആലോചനയുണ്ട്…..

By Inews

Leave a Reply