തിരുവനന്തപുരം : കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആര്.ശ്രീലേഖ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സര്‍വ്വീസ് ജീവിതത്തില്‍ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവര്‍. കേരളത്തിലെ ഐപിഎസ് കേഡറ്റില്‍ എത്തിയ ആദ്യ വനിത. സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് പ്രത്യേകിച്ചും പൊലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേരാണ് ആര്.ശ്രീലേഖ.
33 വര്‍ഷത്തെ സര്‍വ്വീസ് ജീവതത്തിനിടയില്‍ പൊലീസിനകത്തും പുറത്തുമായി നിരവധി പദവികള്‍ വഹിച്ചു. പൊലീസുദ്യോഗസ്ഥ എന്നതിനൊപ്പം എഴുത്തുകാരിയായും തിളങ്ങി . ചേര്‍ത്തല എഎസ്പിയായാണ് തുടക്കം. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായി. സിബിഐയില്‍ അഞ്ചു വര്‍ഷം എസ്പിയായി പ്രവര്‍ത്തിച്ചു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നിവടങ്ങളില്‍ ഡിഐജിയായും ഐജിയായും എഡിജിപിയായും ജോലി ചെയ്തു..