Advertisements


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സംഭരത്തിനുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാ സജ്ജം. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയത്. വിതരണ ശൃഖംലകളും തയ്യാറായിക്കഴിഞ്ഞു.

വലിയ അളവിലെത്തുന്ന വാക്‌സിന്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്‌സിന്‍ സെന്ററിലാണ് തയാറാക്കിയിരിക്കുന്നത്. സംഭരണത്തിനായി 20 ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകളും എത്തിച്ചു. ഇതിന്റെ കൃത്യമായ ഊഷ്മാവ് നിലനിര്‍ത്താന്‍ എല്ലാ ദിവസവും രണ്ടുനേരം പരിശോധന നടത്തുന്നുണ്ട്. വൈദ്യുതി തടസം ഉണ്ടായാലും ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകളില്‍ 2 ദിവസം വരെ വാക്‌സിന്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കും.

വാക്‌സിന്‍ കൊണ്ടുപോകാന്‍ 1800 കാരിയറുകള്‍, വലുതും ചെറുതുമായ 100 കോള്‍ഡ് ബോക്‌സുകള്‍, ശീതീകരണ സംവിധാനത്തില്‍ നിന്ന് പുറത്തെടുത്താലും വാക്‌സിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന 12000 ഐസ് പാക്കുകള്‍ തുടങ്ങി സംവിധാനങ്ങള്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ ഉപയോഗിക്കാനുള്ള 17 ലക്ഷം സിറിഞ്ചുകള്‍ രണ്ട് ദിവസത്തിനുള്ളിലെത്തും.

വാക്‌സിന്‍ വിതരണത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ 2000ത്തിലേറെ ആശുപത്രികള്‍ ശീതീകരണ ശൃഖംലകളുണ്ടാവും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതിനോടകം കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞു. സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ കണക്കെടുപ്പ് അന്തിമ ഘട്ടത്തിലാണ്…

By Inews

Leave a Reply