Advertisements

28-12-2020
POLITICAL EYE NEWS
ഗൾഫ് വാർത്തകൾ.
റിയാദ്: രാജ്യത്തുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. ഇന്ന് പുറത്തുവിട്ട സര്‍ക്കുലറിലാണ് വിദേശികള്‍ക്ക് മാത്രമായി യാത്രാനുമതി നല്‍കിയതായി വ്യക്തമാക്കിയത്.

കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ച് നിലവില്‍ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവര്‍ക്കും രാജ്യത്തിന് പുരത്തേക്ക് യാത്ര ചെയ്യാന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, സൗദിയിലേക്ക് വരാന്‍ അനുമതി നല്‍കിയിട്ടില്ല. വകഭേദം വന്ന പുതിയ കൊവിഡ് ചില രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഒരാഴ്ച മുമ്പ് മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്കും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഒരാഴ്ചയിലേക്കായിരുന്നു താല്‍ക്കാലിക വിലക്ക്. വ്യാഴാഴ്ചയാണ് സൗദികളല്ലാത്തവര്‍ക്ക് യാത്ര അനുവദിച്ചുകൊണ്ടുള്ള ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ് വന്നിരിക്കുന്നത്. വിദേശ വിമാന കമ്പനികളെ ഈ ആവശ്യത്തിനായി സര്‍വിസ് നടത്താന്‍ അനുവദിച്ചിരിക്കുന്നു എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

എന്നാല്‍, വിമാനം എത്തിച്ചേരുന്ന സൗദിയിലെ വിമാനത്താവളങ്ങളില്‍ വിമാനത്തിലെ ജീവനക്കാര്‍ പുറത്തിറങ്ങി കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് മറ്റുള്ളവരുമായി ശാരീരിക സമ്പര്‍ക്കമുണ്ടാക്കാന്‍ പാടില്ല. കര്‍ശനമായ മുന്‍കരുതലുകള്‍ പാലിച്ചിരിക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗമുണ്ടായ രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കുകയുമില്ല….

By Inews

Leave a Reply