ന്യസ്ഡെസ്ക് :
ഒറ്റ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ബാഴ്സലോണ താരം ലയണല്‍ മെസി. സ്പാനിഷ് ലീഗില്‍ വയ്യഡോലിഡിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെയാണ് മെസി പെലെയെ പിറകിലാക്കിയത്. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായി 665 മത്സരങ്ങളില്‍ നിന്നായി നേടിയ 643 ഗോളുകള്‍ എന്ന നേട്ടമാണ് മെസി തിരുത്തിയത്. ബാഴ്സയ്ക്കായി 749 മത്സരങ്ങളില്‍ നിന്നാണ് മെസി 644 ഗോള്‍ നേടി റെക്കോര്‍ഡ് തിരുത്തിയത്.
മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബാഴ്സ ജയിക്കുകയും ചെയ്തു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ഗോള്‍ നേടുന്നതോടൊപ്പം ഒരു മെസി ഒരു ഗോളി വഴിയൊരുക്കുകയും ചെയ്തു. മത്സരത്തിന്റെ 21 ആം മിനുട്ടില്‍ ക്ലെമെന്റ് ലെംഗ്ലെറ്റാണ് ബാഴ്സയുടെ ആദ്യ ഗോള്‍ നേടിയത്.
മുപ്പത്തി അഞ്ചാം മിനുട്ടില്‍ മാര്ട്ടിന് ബ്രാത്വെയ്റ്റ് രണ്ടാം ഗോള്‍ കണ്ടെത്തി. അറുപത്തി അഞ്ചാം മിനുട്ടില്‍ മെസിയിലൂടെ ബാഴ്സ ഗോള്‍ വേട്ട അവസാനിപ്പിച്ചത്. ലാ ലീഗയില്‍ 14 മത്സരങ്ങളില്‍ നിന്നും 24 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബാഴ്സലോണ.