Advertisements

കരമന: സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപിക്കാരുടെ ഇടയില്‍ ഒരു പുതിയ തരംഗം ആയി മാറുകയാണ് . എന്നാല്‍ സംസ്കൃതം വായിക്കാന്‍ അറിയാത്ത ഒരാള്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ എങ്ങനെയുണ്ടാവും.

സംസ്കൃതം മലയാള ഭാഷയില്‍ എ‍ഴുതിയാണ് തലസ്ഥാന നഗരിയിലെ കൗണ്‍ലിലര്‍ സത്യപ്രതിജ്ഞ ചെയ്തത്.സംഗതി പിടിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയയിലും ട്രോള്‍ ആയിരിക്കുകയാണ്

ബിജെപിയുടെ തലസ്ഥാനത്തെ പ്രമുഖ വനിതാ നേതാവാണ് മജ്ഞു ജി.എസ് . കരമന വാര്‍ഡിന്‍്റെ കൗണ്‍സിലര്‍ ആയ മഞ്ജു സത്യപ്രതിജ്ഞ ചെയ്താവട്ടെ സംസ്കൃത്തിലും.സംസ്കൃതത്തില്‍ പാണ്ഡിത്യം ഉളള വ്യക്തിയെ പോലെ തന്നെയാണയിരുന്നു സത്യപ്രതിജ്ഞയും
പക്ഷെ ക്യാമറ ചതിച്ചു.
സത്യവാചകം എ‍ഴുതി സൂക്ഷിച്ച പേപ്പറില്‍ മലയാള ഭാഷയില്‍ ആണ് സംസ്കൃതം എ‍ഴുതിയിരിക്കുന്നത്.

ബ്രാഹ്മണ അഗ്രഹാരങ്ങള്‍ ഏറെയുള്ള കരമന നിവാസികളെ കൈയ്യിലെടുുക്കുന്നതിന്‍്റെ ഭാഗമായിട്ടാണ് ബി ജെ പി ഇവിടെ ഇത്തരം ഒരു പരീക്ഷണം നടത്തിയത് .എന്നാല്‍ സംഗതി ട്രോള്‍ ആയി മാറിയിരിക്കുകയാണ്. അറിയാവുന്ന പണിയെടുത്താല്‍ പോരെയെന്നാണ് സോഷ്യല്‍ മീഡിയയും ഇപ്പോള്‍ ചോദിക്കുന്നത്…..

By Inews

Leave a Reply