ന്യൂസ് ഡസ്ക്ക് :
ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ ചൈനക്ക് പിന്നിൽ രണ്ടാംസ്ഥാനത്തെന്ന് ആഗോള രോഗസാധ്യതാ പഠനം. ഇന്ത്യയില്‍ 55 ദശലക്ഷത്തിലധികം വിട്ടുമാറാത്ത ശ്വാസകോശ (ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മണറി ഡിസീസ്) രോഗികളുണ്ടെന്ന് ആലപ്പുഴ ജില്ല ആശുപത്രിയിലെ ഡോ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പുകവലി, വ്യവസായങ്ങളില്‍നിന്നുള്ള പുക, ചൂള തുടങ്ങിയവയുമായുള്ള ദീര്‍ഘകാല നിരന്തര സമ്പര്‍ക്കം എന്നിവ ശ്വാസകോശ രോഗത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശ ആഘാതമേറ്റ ഒരു രോഗി എത്തുമ്പോഴേക്കും രോഗിയുടെ ശ്വാസകോശം ഗുരുതരമായി കുഴപ്പത്തിലായിട്ടുണ്ടാകും. നേരത്തേ കണ്ടെത്തിയാലേ നല്ല പരിപാലനം സാധ്യമാക്കാനും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയൂ. ബി.പി, ഷുഗര്‍ എന്നിവ പോലെതന്നെ ശ്വാസകോശ പരിശോധനയും പൊതുജനത്തിെൻറ മനസ്സിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയുള്ള രോഗനിര്‍ണയം, ശരിയായ ചികിത്സ, ചികിത്സ പാലിക്കല്‍, സ്ഥിതി കൃത്യമായി കണക്കാക്കല്‍ തുടങ്ങിയവയെല്ലാം ശ്വാസകോശ ആഘാതം തടയുന്നതില്‍ നിര്‍ണായക നടപടികളാണെന്ന് കോഴിക്കോട് മൈത്ര ആശുപത്രിയിലെ ഡോ.കെ. മധു പറഞ്ഞു.