Advertisements


ന്യൂഡൽഹി:- 100 വർഷത്തിനിടക്ക് രാജ്യം ഇതുവരെ കാണാത്ത ബജറ്റാണ് 2021-22 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വലിയ മഹാമാരിക്ക് ശേഷമുള്ള ബജറ്റ് വ്യത്യസ്തമാവും. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നിർദേശങ്ങൾ സമർപ്പിക്കാമെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കു​മ്പോൾ നല്ല വളർച്ച രാജ്യത്തിനുണ്ട്​. ആഗോള വളർച്ചക്ക്​ ഇന്ത്യ വലിയ സംഭാവന നൽകുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ പണം വിലയിരുത്തും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആശുപത്രികൾ വികസിപ്പിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക.കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയിൽ വളർച്ച കൊണ്ടു വരുന്നതിനാണ് ബജറ്റിൽ പ്രഥമ പരിഗണന നൽകുന്നത്.

By Inews

Leave a Reply