Advertisements

ഇന്ന് 2020 നവംബർ 15, 1196 തുലാം 30, 1442 റബീഉ അവ്വൽ 29, ഞായർ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 15 വർഷത്തിലെ 319-ാം ദിനമാണ്‌ (അധിവർഷത്തിൽ 320). വർഷത്തിൽ 46 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

“`1920 – ലീഗ് ഓഫ് നേഷൻസിന്റെ ആദ്യ സമ്മേളനം ജനീവയിൽ.

1926 – എൻ.ബി.സി. 24 ചാനലുകളുമായി റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.

1949 – നാഥുറാം ഗോഡ്സെയൂം നാരായൺ ആപ്തെയും മഹാത്മാ ഗാന്ധിയെ വധിച്ച കുറ്റത്തിന് വധിക്കപ്പെട്ടു.

1971 – ഇന്റൽ കോർപ്പറേഷൻ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോപ്രൊസസ്സർ 4004 പുറത്തിറക്കി.

2004 – ഭൂട്ടാനിൽ പുകയില ഉൽ‌പ്പന്നങ്ങളും സിഗററ്റും നിരോധിക്കുന്നു. ഭൂട്ടാൻ ഇത്തരം ഒരു നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമാണ്.

2006 – അൽ ജസീറ ഇംഗ്ലീഷ് ചാനൽ ആരംഭിച്ചു.“`

ദിനാചരണങ്ങൾ

Philanthropy Day

https://www.daysoftheyear.com/days/philanthropy-day/

Steve Irwin Day

http://www.steveirwinday.org/

I Love To Write Day

https://www.daysoftheyear.com/days/i-love-to-write-day/

Clean Your Refrigerator Day

https://www.daysoftheyear.com/days/clean-your-refrigerator-day/

ജന്മദിനങ്ങൾ

“`1986 – സാനിയ മിർസ്സ – ( ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ )

1948 – വിൻസെന്റ് – ( 1970 – 80-കളിലെ പ്രമുഖ നായകനടൻമാരിൽ ഒരാളായിരുന്ന അദ്ദേഹം. 200-ലേറെ മലയാളചലച്ചിത്രങ്ങളിൽ നായകനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ കാല്പനിക നായകനായും സാഹസിക നായകനായും വിൻസെന്റ് അറിയപ്പെട്ടിരുന്നു. )

1955 – എം എ യൂസുഫ്‌ അലി – ( ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടർ യൂസഫലി )

1953 – കെ ടി കുഞ്ഞു മോൻ – ( ജെന്റിൽമാൻ, കാതലൻ തുടങ്ങി 11 ഹിറ്റ്‌ ചിത്രങ്ങൾ നിർമിക്കുകയും വളരെ അധികം തമിഴ്, തെലുങ്ക് ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്ത കെ ടി കുഞ്ഞുമോൻ )

1915 – വി ആർ കൃഷ്ണയ്യർ – ( നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും ഹ്‌കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കുകയും, 1952-ൽ മദ്രാസ് നിയമസഭാംഗവും ,1957-ൽ കേരള നിയമസഭാംഗവും, ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയാകുകയും, 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (ളവ്‌ ചൊമ്മിസ്സ്യൻ) അംഗവും. 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയു ആയിരുന്ന വി.ആർ. കൃഷ്ണയ്യർ എന്ന പേരിലറിയപ്പെടുന്ന വൈദ്യനാഥപുര രാമകൃഷണ അയ്യർ )

1738 – വില്യം ഹെർഷൽ – ( ഇൻഫ്രാറെഡ് തരംഗങ്ങളെയും യുറാനസ് എന്ന ഗ്രഹത്തെയും കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനും ഒപ്പം സംഗീതജ്ഞനും ആയിരുന്ന വില്യം ഹെർഷൽ )

1841 – ജോൺ പെന്നിക്വിക്ക്‌ – ( തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകൾക്ക് സമൃദ്ധിയിലേക്ക് ചുവടുവക്കാൻ കാരണമായ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിൽ സുപ്രധാന പങ്കുവഹിച്ച ബ്രിട്ടണിലെ പ്രശസ്തനായ എഞ്ചിനീയറും ക്യാപ്റ്റനുമായിരുന്ന കേണൽ ജോൺ പെന്നിക്വിക്ക്‌)

1862 – ജർഹാർട്ട്‌ ഹോപ്റ്റ്‌മാൻ – ( നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് ജർഹാർട്ട് ഹോപ്ട്ട്മാൻ )“`

ചരമവാർഷികങ്ങൾ

“`1805 – തലക്കൽ ചന്തു – ( പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്നപ്പോൾ ബ്രിട്ടിഷുകാരുടെ പനമരം കോട്ട നൂറിൽപരം കുറിച്ച്യ പോരാളികളുമായി എടച്ചേന കുങ്കനോടൊത്ത് വളയുകയും, ക്യാപ്റ്റൻ ദിക്കെൻസൺ എന്ന ബ്രിട്ടീഷ്‌ നേതാവിന്റെ സൈന്യത്തെ കീഴടക്കുകയും പോരാട്ടത്തിൽ ദിക്കെൻസണും ലെഫ്റ്റനന്റ് മാക്സ്‌വെല്ലും ഉൾപ്പെടയുള്ള ധാരാളം ബ്രിട്ടിഷുകാർ കൊല്ലപ്പെടുകയും വർഷങ്ങൾക്കു ശേഷം ബ്രിട്ടീഷ് സൈന്യം തൂക്കിലേറ്റുകയും ചെയ്ത തലക്കൽ ചന്തു )

1982 – ആചാര്യ വിനോബാഭാവെ – ( ഗാന്ധിജിയുടെ അദ്ധ്യാത്മിക ശിഷ്യനും ആദ്യത്തെ സത്യാഗ്രഹിയും സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ച ഗാന്ധിയനും, ബ്രഹ്മവിദ്യാമന്ദിരിന്റെ സ്ഥാപകനും, ഗ്രാമീണരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവയ്ക്ക് പരിഹാരം കാണാൻ സർവോദയ മൂവ് മെൻറ് തുടങ്ങുകയും, ഭഗവദ് ഗീതയും, ഖുറാനും ബൈബിളും പഠിക്കുകയും അവയെ പറ്റി എഴുതുകയും, വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജിയുടെ പ്രതിപുരുഷൻ ആയി പങ്കെടുക്കുകയും, ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനായക് റാവ് ഭാവെ എന്ന ആചാര്യ വിനോബാഭാവെ )

1949 – നഥൂറാം വിനായക് ഗോഡ്‌സെ – ( ഒരു ഹിന്ദുത്വ വാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമാണ് നഥൂറാം വിനായക് ഗോഡ്സെ . 1948 ജനുവരി 30നു മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് ഗോഡ്സെ ഈ കൃത്യം നടപ്പിലാക്കിയത്. )

1916 – ഹെന്റിക്‌ ഷെൻകിയേവിച്ച്‌ – ( പൊട്ടോപ്, ക്വാ വാഡിസ് തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാനവിജേതാവ് പോളണ്ടുകാരനായ ഹെൻറിക്ക് ഷെൻകിയേവിച്ച്‌ )

1919 – ആൽഫ്രഡ്‌ വെർണ്ണർ – ( സംക്രമണ മൂലകങ്ങൾ മറ്റു മൂലകങ്ങളുമായി ചേർന്നുണ്ടാകുന്ന സങ്കീർണ്ണ സംയുക്തങ്ങളുടെ അഷ്ടമുഖ ഘടന വിശദീകരിച്ചതിനു നോബൽ പുരസ്ക്കാരം നേടിയ സ്വിറ്റ്സർലൻഡുകാരനായ രസതന്ത്രജ്ഞനായിരുന്ന ആൽഫ്രെഡ് വെർണർ )

1923 – മുഹമ്മദ്‌ യാക്കൂബ്‌ ഖാൻ – ( പിതാവിനെതിരെ കലാപങ്ങളു യർത്തിയതിന്റെ പേരിൽ തടവിലായെങ്കിലും രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ പിതാവ് ഷേർ അലിയുടെ മരണശേഷം ബ്രിട്ടീഷ് സഹായത്തോടെ അഫ്ഗാനിസ്താന്റെ അമീർ ആയിരുന്ന മുഹമ്മദ് യാക്കൂബ് ഖാൻ )“`

മറ്റു പ്രത്യേകതകൾ

അമേരിക്കൻ റിസൈക്കിൾസ്. ഡെ

ബ്രസീൽ: സ്വാതന്ത്ര്യ പ്രഖ്യാപന ദിനം

ഐവറി കോസ്റ്റ്: ശാന്തി ദിനം

പാലസ്റ്റീൻ: സ്വാതന്ത്ര്യ ദിനം (ഏകപക്ഷീയമായ പ്രഖ്യാപനം)

1953 – ജനയുഗം പത്രം ആരംഭിച്ചു

By Inews

Leave a Reply