Advertisements

ഇന്ന് 2020 നവംബർ 14 (1196 തുലാം 29 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 14 വർഷത്തിലെ 318 (അധിവർഷത്തിൽ 319)-ാം ദിനമാണ്

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

ഇന്ന് ദീപാവലി – എല്ലാവർക്കും ദീപാവലി ആശംസകൾ

ശിശുദിനം (ഇന്ത്യ)

ലോക പ്രമേഹ ദിനം

അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനം

ഓപ്പറേറ്റിംഗ് റൂം നഴ്സ് ദിനം

മസാല ഗ്വാകമോൾ ദിനം

നാരക ചതുർദാഷി

സ്പീച്ച് പാത്തോളജിസ്റ്റ് ദിനം

ദേശീയ അമേരിക്കൻ ടെഡി ബിയർ ഡേ

ദേശീയ കുടുംബ പിജെ ദിനം

ദേശീയ സീറ്റ് ബെൽറ്റ് ദിനം

ദേശീയ മസാല ഗ്വാകമോൾ ദിനം

ദേശീയ അച്ചാർ ദിനം

സ്പിരിറ്റ് ഓഫ് നാഷണൽ സ്പീക്കേഴ്സ് അസോസിയേഷൻ ഡേ

മൊബൈൽ ബ്രിഗേഡ് ദിനം (ഇന്തോനേഷ്യ)

സോഷ്യോളജിസ്റ്റ് ദിനം (റഷ്യ)

ദേശീയ വൃക്ഷ ദിനം (ലക്സംബർഗ്)

ദേശീയ പുസ്തക ദിനം (ഇറാൻ)

വനിതാദിനം (കൊളംബിയ)

ഡോബ്രുജ ദിനം (റൊമാനിയ)

ചരിത്ര സംഭവങ്ങൾ

1889 – ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്നു.

1889 – പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.

1910 – പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.

1918 – ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി

1922 – ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.

1963 – 1994 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.

2003 – ജ്യോതിശാസ്ത്രജ്ഞർ ട്രാൻസ് നെപ്റ്റൂണിയൻ വസ്തുവായ 90377 സെഡ്ന കണ്ടെത്തി .

2008 – ആദ്യത്തെ ജി -20 സാമ്പത്തിക ഉച്ചകോടി വാഷിംഗ്ടൺ ഡിസിയിൽ ആരംഭിച്ചു

ജൻമദിനങ്ങൾ

ജവഹർലാൽ നെഹ്രു – ജവഹർലാൽ നെഹ്രു (നവംബർ 14, 1889 – മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌.ബ്രിട്ടീഷുകാരിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചവരിൽ ഒരാൾ നെഹ്രുവാണ്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു.

ഭരതൻ (സംവിധായകൻ) – പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായിരുന്നു ഭരതൻ (നവംബർ 14, 1946 – ജൂലൈ 30, 1998). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ആണ് ഭരതന്റെ ജന്മസ്ഥലം. നിരവധി ചലച്ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ചലച്ചിത്രകാരനാണ് ഭരതൻ. നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ് ഭാര്യ. മകൻ സിദ്ധാർഥ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ്. സിനിമ സംവിധായകൻ എന്നതിനെക്കാൾ ഉപരി ഭരതൻ ഒരു ചിത്രകാരൻ അയിരുന്നു. ചലച്ചിത്രസംവിധാനത്തിനു പുറമേ ഭരതൻ പല തിരക്കഥകളും രചിച്ചു, തന്റെ പല ചിത്രങ്ങൾക്കുമായി ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ ഹിന്ദോളം രാഗത്തിൽ ചെയ്ത “താരം വാൽക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്. കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത സംഗീതസംഗീതസം വിധായകനായ ഔസേപ്പച്ചന്റെ കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും നിർമ്മിച്ചു. ഇവയിൽ പ്രധാനം രതിനിർവ്വേദം, തകര എന്നിവയാണ്. തകര ഭരതന്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു.

മംത മോഹൻദാസ് – ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും പിന്നണിഗായികയുമാണ് മംത മോഹൻ‌ദാസ് (ജനനം: നവംബർ 14, 1984). തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന അവർക്ക് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ ഫിലിം രണ്ടു ഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മംതയ്ക്കു ലഭിച്ചിരുന്നു.

ചാൾസ് രാജകുമാരൻ – ചാൾസ്, വേൽസിന്റെ രാജകുമാരൻ (ജനനം 14 നവംബർ 1948), ബ്രിട്ടന്റെ എലിസബത്ത് II കഴിഞ്ഞാലുള്ള അടുത്ത കിരീടാവകാശിയാണ്. മുഴുൻ പേര് ചാൾസ് ഫിലിപ് ആർതർ ജോർജ് എന്നാണ്. ഔദ്യോഗിക പദവി ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് ഒഫ് വേൽസ് എന്നാണ്. ഇദ്ദേഹം 1948 നവംബർ 14 ന് ലണ്ടനിലെ ബക്കിങ്ങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ് രാജകുമാരന്റെയും മകനായി ജനിച്ചു.

സി.ജെ. തോമസ് – മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (നവംബർ 14, 1918 – ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർ‍ത്തിച്ചു.ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു.

ആദം ഗിൽക്രിസ്റ്റ് – ആദം ഗിൽക്രിസ്റ്റ്(ജനനം:നവംബർ 14 1971) ആസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനും,ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുൻ വിക്കറ്റ് കീപ്പറുമാണ്‌. ഇദ്ദേഹമൊരു ആക്രമണോത്സുക ബാറ്റ്സ്മാനാണ്. ക്രിക്കറ്റ് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻമാരിലൊരാളായി ഗിൽക്രിസ്റ്റ് പരിഗണിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ചെല്ലപ്പേര്‌ ഗില്ലി അല്ലെങ്കിൽ ചർച്ച് എന്നൊക്കെയാണ്‌.

ആൻഡ്രൂ ഹെൻഡേഴ്സൺ ലീത്ത് ഫ്രെയ്സർ – 1903 നും 1908 നും ഇടക്ക് ബംഗാൾ ലെഫ്റ്റനന്റ് ഗവർണർ ആയിരുന്നു ആൻഡ്രൂ ഹെൻഡേഴ്സൺ ലീത്ത് ഫ്രേസർ(14 നവംബർ 1848 – ഫെബ്രുവരി 26, 1919). 1899-ൽ അദ്ദേഹം സിഎസ്ഐ ആയി നിയമിക്കപ്പെട്ടു. 1902 ൽ കെ സി എസ് ഐ പദവി നൽകി ആദരിച്ചു .തൻറെ സേവന കാലത്ത് അദ്ദേഹം 1899 ൽ സെൻട്രൽ പ്രവിശ്യയുടെ ചീഫ് കമ്മീഷണർ ആയി. 1902 ൽ പോലീസ് കമ്മീഷൻറെ പ്രസിഡൻറായിരുന്നു . 1903 ജയിംസ് ബോർഡിൻറെ പിൻഗാമിയായി ബംഗാൾ ലഫ്റ്റനൻറ് ഗവർണർ ആവുകയും ചെയ്തു.1911 ൽ കഴ്സൺണിന് കീഴിലെ ഇന്ത്യ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൊതുവിദ്യാലയങ്ങളിൽ ഒന്നായ ചത്തീസ്ഗഡിലെ റായ്പൂർ രാജ്കുമാർ കോളേജ് ഇദ്ദേഹം സ്ഥാപിക്കുകയും അതിൻറെ ആദ്യത്തെ പ്രിൻസിപ്പിൾ ആവുകയും ചെയ്തു.

ഇന്ദിര ഗോസ്വാമി – മമൊനി റെയ്സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി (നവംബർ 14 1942-നവംബർ 29 2011) ഒരു പ്രശസ്ത അസ്സമീസ് സാഹിത്യകാരിയായിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. ‍തീവ്രവാദ സംഘടനയായ ഉൾഫയും ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടരുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. 2011 നവംബർ 29 ന് ഗുവാഹത്തിയിൽ അന്തരിച്ചു.

കാരൻ ആംസ്ട്രോങ്ങ് – ബ്രിട്ടീഷ് എഴുത്തുകാരിയും മതതാരതമ്യപഠനത്തിൽ പണ്ഡിതയുമായ കാരൻ ആംസ്ട്രോങ്ങ് FRSL 1944 നവംബർ 14-ന്‌ വൈൽഡ്മൂർ (വോഴ്സെസ്റ്റർഷയർ) എന്ന പ്രദേശത്ത് ജനിച്ചു. ആദ്യകാലത്ത് റോമൻ കത്തോലിക്കാ കന്യാസ്ത്രീ ആയിരുന്ന അവർ പിന്നീട് മതതാരതമ്യ പഠനത്തിലേക്ക് തിരിഞ്ഞു. ദൈവത്തിന്റെ ചരിത്രം എന്ന പുസ്തകത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന അവർ എല്ലാ മതങ്ങളുടെയും അടിസ്ഥാനതന്തു ഒന്നാണെന്ന്‌ വിലയിരുത്തി. തൊലിപ്പുറമെയുള്ള വ്യത്യാസങ്ങൾ മാത്രമേ മതങ്ങൾ തമ്മിലുള്ളൂ എന്നും അവർ സമർത്ഥിക്കുന്നു. ലോകം നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണം മതങ്ങളല്ല, രാഷ്ട്രീയമാണ് എന്ന് കാരൻ ആംസ്ട്രോങ്ങ് സമർത്ഥിക്കുന്നുണ്ട്.

പാറപ്പുറത്ത് – പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാളചലച്ചിത്രങ്ങൾ ആക്കിയിട്ടുണ്ട്.

ഫ്രെഡറിക് ജാക്സൺ ടേണർ – ഫ്രെഡറിക് ജാക്സൺ ടേണർ അമേരിക്കൻ ചരിത്രകാരനായിരുന്നു. യു.എസ്. ചരിത്രപഠനരീതിക്ക് കാതലായ മാറ്റത്തിനു വഴിതെളിച്ച ഫ്രോണ്ടിയർ ഹൈപ്പോത്തെസിസ് (frontier hypothesis) എന്ന രീതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. ഇത് ടേണർ തീസിസ് എന്ന പേരിലും അറിയപ്പെടുന്നു. ആൻഡ്രൂ ജാക്സൺന്റെയും മേരി ടേണറുടെയും മകനായി യു.എസ്സിൽ വിസ്കോൺസിൻ-ലെ പോർട്ടേജിൽ 1861 നവംബർ 14-ന് ഇദ്ദേഹം ജനിച്ചു. പിതാവ് ഒരു പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും പ്രാദേശിക ചരിത്രകാരനും ആയിരുന്നു.

ഫ്രെഡെറിക് ബാന്റിങ്ങ് – ഫ്രെഡെറിക് ബാന്റിങ്ങ് (November 14, 1891 – February 21, 1941) കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്രവിദഗ്ദ്ധനും നോബൽ സമ്മാന ജേതാവും ആകുന്നു. അദ്ദേഹമാണ് ആദ്യമായി ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ചത്. 1923ൽ ആയിരുന്നു ബാന്റിങ്ങ് ജോൺ ജെയിംസ് റിക്കാർൺ മക്ലിയോഡുമായി ചേർന്ന് നോബൽ സമ്മാനം കരസ്തമാക്കിയത്. ബാന്റിങ്ങ് തന്റെ സമ്മാനത്തുക തന്റെ സഹപ്രവർത്തകൻ ചാൾസ് ബെസ്റ്റുമായി പങ്കുവച്ചു. വൈദ്യശാസ്ത്തിൽ നോബൽസമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അദ്ദേഹം. 32 വയസ്സിലാണദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചത്. 2004ൽ ഏറ്റവും മഹാനായ കനേഡിയാക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു

മനോജ് തിവാരി – മനോജ് കുമാർ തിവാരി ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1985 നവംബർ 14ന് പശ്ചിമബംഗാളിലെ ഹൗറയിൽ ജനിച്ചു.2008ൽ നടന്ന കോമൺവെൽത്ത് ത്രിരാഷ്ട്ര പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം നടത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ തിവാരി കൊൽക്കത്ത നൈറ്റ് റൈഡേർസ് ടീമിനുവേണ്ടിയാണ് കളിക്കുന്നത്.

പി. രവീന്ദ്രൻ – കേരളത്തിലെ മുൻമന്ത്രിയും മുതിർന്ന സി.പി.ഐ. നേതാവുമായിരുന്നു പി. രവീന്ദ്രൻ (14 നവംബർ 1922 – 13 നവംബർ 1997). മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മന്ത്രിസഭയിലെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് പി. രവീന്ദ്രനായിരുന്നു.

പി. ശ്രീരാമകൃഷ്ണൻ – പതിനാലാം നിയമസഭയുടെ സ്പീക്കറാണ് പി. ശ്രീരാമകൃഷ്ണൻ (ജനനം 14 നവംബർ 1967). രണ്ടാം തവണയാണ് അദ്ദേഹം പൊന്നാനി നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിൽ നിന്നും മൽസരിക്കുകയും വിജയിക്കുകയുമുണ്ടായി.

ഹാരോൾഡ് ലാർവുഡ് – ഹാരോൾഡ് ലാർവുഡ് (14 നവംബർ 1904–22 ജൂലൈ 1995) ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനായിരുന്നു. മികച്ച കൃത്യതയുള്ള ഈ ഫാസ്റ്റ് ബൗളറായിരുന്നു ബോഡിലൈൻ വിവാദം മൂലം പ്രശസ്തമായ 1932 – 33 ലെ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ പ്രധാന ബൗളർ. ബോഡിലൈൻ പന്തുകൾ പ്രധാനമായും പ്രയോഗിച്ചിരുന്നത് ലാർവുഡ് ആണ്.2009 ൽ ലാർവുഡ്, അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിൽ ഇടം പിടിച്ചു.

സാബ കരീം – മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് സയ്യിദ് സാബ കരീം ഉച്ചാരണം ( സഹായം · വിവരം ) (ജനനം: 14 നവംബർ 1967) . വലംകൈയ്യൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു . കോർപ്പറേറ്റ് മേഖലയിലും കരീം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടിസ്‌കോയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ടീം പ്രകടനം, അമ്പയർ സ്റ്റാൻഡേർഡുകൾ, ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ തുടങ്ങിയ വിവിധ ക്രിക്കറ്റ് വശങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് സാബ വളരെ ഗൗരവതരമാണ്.

സ്മരണകൾ

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ – പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (ജീവിതകാലം: 1861- 14 നവംബർ 1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ, പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു. ഒരു ബാ‍രിസ്റ്റർ എന്ന നിലയിൽ അദ്ദേഹം 1913ൽ മദ്രാ‍സ് നിയമ നിർമ്മാണസഭയിൽ കാസർഗോഡ് താലൂക്ക് മലബാറിലേയ്ക്ക് ചേർക്കുന്നതിനായി ഒരു നിർദ്ദേശം വച്ചു. പക്ഷേ കർണ്ണാടകത്തിന്റെ ശക്തമായ എതിർപ്പുമൂലം അത് അംഗീകരിക്കപ്പെട്ടില്ല പിന്നീട് 1956 നവംബർ 1-നു കാസർഗോഡ് കേരളത്തിന്റെ ഭാഗമായിമാറി.

കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി – പ്രസിദ്ധനായിരുന്ന ഒരു കഥകളി സംഗീതജ്ഞനായിരുന്നു ശങ്കരൻ എമ്പ്രാന്തിരി (Born: 1944 – Died: 14 November 2007). കഥകളി സംഗീത പ്രസ്ഥാനത്തിൽ ഒരു വേറിട്ട രീതി സൃഷ്ടിച്ച ആളായിരുന്നു അദ്ദേഹം. മൃദു ശബ്ദവും രാഗ താള ശ്രുതി നിബദ്ധമായിരുന്ന ആലാപന ശൈലിയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന അദ്ദേഹം; അമ്പലനടയിൽ വച്ച്, തന്നെ പ്രസിദ്ധിയുടെ കൊടുമുടിയിൽ എത്തിച്ച “അജിത ഹരേ ജയ മാധവ വിഷ്ണോ” ,”പരി പാഹിമാം ഹരേ” എന്ന് തുടങ്ങുന്ന ഗാനങ്ങളാലപിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാനി സംഗീത ഗായകരോടൊന്നിച്ചുള്ള ജുഗൽബന്ദി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 2003 ഇലെ കേരള സർക്കാരിന്റെ സ്വാതി സംഗീതപുരസ്കാരം ലഭിച്ചത് ശങ്കരൻ എമ്പ്രാന്തിരിക്കായിരുന്നു. അതിനു ശേഷം കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു.

എൻ.എൻ. പിള്ള – മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള‍ ( 1918 – നവംബർ 14 1995). ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു. ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ഈശ്വരൻ അറസ്റ്റിൽ,ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു . എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാൻ എന്നാണ്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരവും ലഭിച്ചു.

അഗസ്റ്റിൻ – മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു അഗസ്റ്റിൻ (മരണം: നവംബർ 14, 2013). നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു. നാടക രംഗത്തു നിന്നാണു അഗസ്റ്റിൻ സിനിമയിലേക്കു വരുന്നത്. ദേവാസുരം, സദയം, ആറാം തമ്പുരാൻ, ചന്ദ്രലേഖ,ഇന്ത്യൻ റുപ്പി തുടങ്ങിയവയാണ് അഗസ്റ്റിൻ അഭിനയിച്ച ചില പ്രധാന സിനിമകൾ. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്.

ഇ.എം. ശ്രീധരൻ – സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളും ആയിരുന്നു ഇ.എം. ശ്രീധരൻ (1947 ജനുവരി 12 – 2002 നവംബർ 14). അന്തരിച്ച മുൻ മുഖ്യമന്ത്രിയും മാർക്സിസ്റ്റ് നേതാവുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകനായിരുന്ന ശ്രീധരൻ അന്തരിക്കുമ്പോൾ സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയിരുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നതിനു മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.

എം.കെ. കൃഷ്ണൻ – കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന വനം വകുപ്പ്, ഹരിജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നു എം.കെ. കൃഷ്ണൻ (ജനനം ജൂലൈ 20, 1917 – മരണം നവംബർ 14, 1995). അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മരണത്തെ തുടർന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1991-ൽ ബിഹാറിലെ സമസ്തിപുരിൽ ചേർന്ന രണ്ടാം ദേശീയ സമ്മേളനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

കേരളപുരം കലാം – മലയാള നാടകകൃത്തും നാടക സംഘാടകനും സംവിധായകനുമാണ് കേരളപുരം കലാം(മരണം : 14 നവംബർ 2018) . നാൽപതോളം നാടകങ്ങൾ രചിച്ചു. 25 നാടകം സംവിധാനം ചെയ്തു. 2010ൽ സമഗ്രസംഭാവനയ്ക്കു സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു. പുരാണനാടകങ്ങളിൽ നായകനായും മറ്റും തിളങ്ങിയതിന്റെ വെളിച്ചത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് 72ൽ കലാരത്നം ബഹുമതി നൽകി. ഇതിനിടെ ആദ്യ നാടകകഥ രചിച്ചു. കോട്ടയം നാഷനൽ തിയറ്റേഴ്സാണ് -കേളിയെന്ന നാടകം അരങ്ങിലെത്തിച്ചത്. 30 വർഷം കൊണ്ട് കേളി 1600 വേദികളിൽ കളിച്ചു. അടുത്തനാടകം ‘സിംഹനം തിലകൻ സംവിധാനം ചെയ്തു. പതിനഞ്ചോളം നാടകങ്ങൾ തിലകനുമായി ചേർന്നു ചെയ്തു. സാരഥ്യം, അബ്കാരി, ശംഖൊലി തുടങ്ങിയവ അവയിൽ ചിലത്. ഏറ്റവുമധികം വേദികളിൽ കളിച്ചതു ഫസഹാണ്.

സി.കെ. നായുഡു – കൊട്ടരി കനകയ്യ നായുഡു എന്ന സി.കെ. നായുഡു (ഒക്ടോബർ 31, 1895 നാഗ്പൂർ, ഇന്ത്യ – നവംബർ 14, 1967, ഇൻഡോർ, ഇന്ത്യ) ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഒരു നല്ല ബാറ്റ്സ്മാനാനായിരുന്ന ഇദ്ദേഹത്തിന്റെ പ്രഹരശേഷി ശ്രദ്ധാർഹമാണ്‌. 1956-ൽ ഭാരത സർക്കാർ ഇദ്ദേഹത്തിന്‌ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. പത്മഭൂഷൻ ലഭിച്ച ആദ്യ ക്രിക്കറ്റുകളിക്കാരനായിരുന്നു സി.കെ. നായുഡു.

ഹേഗൽ – 1770-1831 കാലയളവിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന പ്രമുഖ യൂറോപ്യൻ തത്ത്വചിന്തകനാണു് ജോർജ് വിൽഹെം ഫെഡ്രിൿ ഹെഗൽ (ഓഗസ്റ്റ് 27, 1770-നവംബർ 14, 1831). ഇമ്മാനുവേൽ കാന്റു് രൂപംകൊടുത്ത ജർമ്മൻ ശുദ്ധവാദത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ശുദ്ധ ആശയവാദചിന്തയിൽ നിന്നും വൈരുദ്ധ്യാത്മക ആശയവാദം രൂപപ്പെടുത്തിയതു് പ്രധാനമായും ഹെഗലാണു്. ഹെഗലിന്റെ വൈരുദ്ധ്യാത്മക ആശയവാദത്തെ തലതിരിച്ചിട്ടാണു് കാറൽ മാർക്സ് വൈരുദ്ധ്യാത്മക ഭൌതികവാദം രൂപപ്പെടുത്തിയെടുത്തത്.


By Inews

Leave a Reply