Advertisements

ഇന്ന് 2020 നവംബർ 12 (1196 തുലാം 27 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 12 വർഷത്തിലെ 316 (അധിവർഷത്തിൽ 317)-ാം ദിനമാണ്

ലോക ന്യുമോണിയ ദിനം

അന്താരാഷ്ട്ര ഗിന്നസ് ലോക റെക്കോർഡ് ദിനം

ലോക ഗുണനിലവാര ദിനം

ലോക ഉപയോഗ ദിനം

പബ്ലിക് സർവിസ് പ്രക്ഷേപണ ദിനം

എലിസബത്ത് കാഡി സ്റ്റാൻ‌ടൺ ഡേ

ഹാപ്പി അവർ ദിനം

ദേശീയ പക്ഷി നിരിക്ഷണ ദിനം

ദേശീയ ഫ്രഞ്ച് ഡിപ് ദിനം

നാഷണൽ പിസ്സ വിത്ത് എവരിതിംഗ് (ആങ്കോവീസ് ഒഴികെ) ദിനം

ചിക്കൻ സൂപ്പ് ഫോർ ദി സോൾ ഡേ

ടിറ്റ് ദിനം (റഷ്യ)

ഫാദേഴ്സ് ഡേ (ഇന്തോനേഷ്യ)

ഭരണഘടനാ ദിനം (അസർബൈജാൻ)

ദേശീയ യുവജന ദിനം (കിഴക്കൻ തിമോർ)

ദേശീയ ആരോഗ്യ ദിനം (ഇന്തോനേഷ്യ)

സൺ യാത്-സെന്റെ ജന്മദിനം (ഡോക്ടർമാരുടെ ദിനം) – (തായ്‌വാൻ)

ചരിത്ര സംഭവങ്ങൾ

764 – ടിബറ്റൻ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അൻ കീഴടക്കി.

1847 – സർ ജെയിംസ് യങ്ങ് സിംസൺ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചു.

1893 – പാകിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിർത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവിൽ വന്നു.

1918 – ഓസ്ട്രിയ റിപ്പബ്ലിക്കായി.

1927 – ജോസഫ് സ്റ്റാലിൻ യു.എസ്.എസ്.ആറിന്റെ ഭരണാധികാരിയായി.

1930 – ലണ്ടനിലെ ഹൗസ് ഓഫ് ലോർഡ്സ് എന്ന റോയൽ ഗാലറിയിൽ വച്ച് അന്നത്തെ ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന ജോർജ് അഞ്ചാമൻ ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തു.

1936 – തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായ ക്ഷേത്ര പ്രവേശന വിളംബരം നടന്നു.

1956 – മൊറോക്കോ , സുഡാൻ , ടുണീഷ്യ എന്നിവ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.

1975 – കൊമോറോസ് ഐക്യരാഷ്ട്രസഭയിൽ ചേർന്നു.

1997 – 1993 ലെ വേൾഡ് ട്രേഡ് സെന്റർ ബോംബാക്രമണത്തിന്റെ സൂത്രധാരനായി റാംസി യൂസഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി .

1998 – ഡെയിംലർ-ബെൻസ് , ക്രൈസ്ലർ എന്നീ വൻ‌കിട വാഹനനിർമ്മാതാക്കൾ ലയിച്ച് ഡെയിംലർ ക്രൈസ്ലർ നിലവിൽ വന്നു.

ജൻമദിനങ്ങൾ

അനുമോൾ – മലയാള ചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയാണ് അനുമോൾ (Born: 12 November 1987). ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്.ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്.

ബാലൻ നമ്പ്യാർ – പ്രമുഖനായ ഒരു ഭാരതീയ ശിൽപിയും ചിത്രകാരനും ഫോട്ടോഗ്രാഫറും ഗവേഷകനുമാണ് ബാലൻ നമ്പ്യാർ (ജനനം 12 നവംബർ 1937). കേന്ദ്ര ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനായി (2012 -) പ്രവർത്തിച്ചു. 2014 ലെ രാജാരവിവർമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഡൽഹി സാദിഖ് നഗറിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ സമുച്ചയത്തിൽ ‘സ്കൈ ഇസ് നോട്ട് ദ് ലിമിറ്റ് ‘ എന്ന 21 അടി ഉയരമുള്ള സ്റ്റീൽ ശിൽപം, ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ 17 അടി ഉയരമുള്ള ശിൽപം, ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുള്ള വലംപിരി ശംഖിന്റെ സ്റ്റീൽ ശിൽപം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ കരവിരുതിന്റെ തെളിവുകളാണ്. സ്റ്റീൽ ശിൽപ നിർമ്മാണത്തിലെ പ്രാഗല്ഭ്യം അദ്ദേഹത്തെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും എത്തിച്ചു. ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ക്ഷേത്രകലകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ പെയിന്റിങ്ങിലും ഫോട്ടോഗ്രാഫിയിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.തെയ്യം, തെയ്യത്തിന്റെ മുഖത്തെഴുത്ത്, മുഖമൂടി, കളമ്പാട്ട് എന്നിവയുമായി ബന്ധപ്പെട്ട് നാടുചുറ്റിയെടുത്ത പന്ത്രണ്ടായിരം ഫോട്ടോകൾ നമ്പ്യാരുടെ ശേഖരത്തിലുണ്ട്. തെയ്യത്തെക്കുറിച്ചും ഇരുപത്തിയാറ് ക്ഷേത്രകലകളെക്കുറിച്ചും നടത്തിയ പഠനങ്ങൾ പുസ്തകങ്ങളായിട്ടുണ്ട്.
.
എസ്.എസ്. നാരായണൻ – ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പറായിരുന്നു ശങ്കരൻ സുബ്രമണ്യൻ നാരായണൻ എന്ന എസ്.എസ്.നാരായണൻ (12 നവംബർ 1934 ) .ഇദ്ദേഹത്തെ എസ് എസ്“ബാബു” നാരായണൻ എന്നും അറിയപ്പെട്ടിരുന്നു. ഇദ്ദേഹം ടാറ്റ എസി സി ക്ക് വേണ്ടി കളിച്ചിരുന്നു .1970ൽ ഇദ്ദേഹം വിരമിച്ചു.ഇദ്ദേഹം രണ്ട് തവണ ഇന്ത്യക്കായി ഒളിമ്പിക്സിൽ ഫുട്ബോൾ ഗോൾ വല കാത്തു.1956ലും 1960ലെ ഓളിമ്പിക്സിലും. ഫുട്ബോളിനെ കൂടാതെ ഇദ്ദേഹം ബാസ്ക്കറ്റ്ബോൾ കളിയും നന്നായി കളിച്ചിരുന്നു .ഇന്ത്യൻ ഫുട്ബോളിനു നൽകിയ സംഭാവനയെ പരിഗണിച്ച് മുംബൈ ജില്ല ഫുട്ബോൾ അസ്സോസിയേഷൻ ഇദ്ദേഹത്തെ 2013ൽ ആദരിച്ചിരുന്നു.

സി.പി. രാമസ്വാമി അയ്യർ – ഇന്ത്യൻ അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ദിവാനുമായിരുന്നു സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ. (നവംബർ 12, 1879-26 സെപ്റ്റംബർ, 1966). സർ സി.പി. എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്.

അംജദ് ഖാൻ – ഇതിഹാസ നടൻ ജയന്തിന്റെ മകനായ അംജദ് ഖാൻ (1940 നവംബർ 12 ) 1951ൽ നാസ്നീൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അബ് ദില്ലി ദുർ നഹി, ഹിന്ദുസ്ഥാൻ കി കസം (1957,73) ഇന്നീ ചിത്രങ്ങൾക്ക് ശേഷം ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘ഷോലെ’യിലെ ഗബ്ബർസിംഗ് എന്ന വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കിയ അംജദ് ഖാൻ 130ഓളം സിനിമയിൽ അഭിനയിച്ചു. മലയാളത്തിൽ ഈ ലോകം ഇവിടെകുറെ മനുഷ്യർ എന്ന ചിത്രത്തിൽ അബ്ബാസ്‌ എന്ന കഥാപാത്രം ചെയ്തു .

ആൻ ഹാതവേ – ഒരു അമേരിക്കൻ ചലച്ചിത്ര അഭിനേത്രിയാണ് ആൻ ഹാതവേ എന്നറിയപ്പെടുന്ന ആൻ ജാക്വലിൻ ഹാതവേ (ജനനം: 1982 നവംബർ 12). നാടകവേദിയിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടതിനു ശേഷം ഗെറ്റ് റിയൽ എന്ന ടെലിവിഷൻ പരമ്പരയിൽ ആൻ ഹാതവേ അഭിനയിച്ചു. ഡിസ്നി ചലച്ചിത്രമായ ദ പ്രിൻസസ് ഡയറീസിലെ മിയ തെർമോപോളിസിനെ അവതരിപ്പിച്ചതിലൂടെയാണ് ഹാതവേ പ്രശസ്തയാവുന്നത്. 2008ൽ പുറത്തിറങ്ങിയ റേച്ചൽ ഗെറ്റിംഗ് മാരീഡ് എന്ന ചിത്രത്തിന് ഹാതവേക്ക് മികച്ച നടിക്കുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2012ൽ ഹാതവേ ടോം ഹൂപ്പറുടെ ലെസ് മിസറബിൾസിൽ ഫാന്റൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ ഹാതവേക്ക് ലഭിച്ചു. 2006ലെ പീപ്പിൾ മാഗസിന്റെ 50 സുന്ദര വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആൻ ഹാതവേ.

ഗ്രേസ് കെല്ലി – ഗ്രേസ് പട്രീഷ് കെല്ലി (ജീവിതകാലം : നവംബർ 12, 1929 – സെപ്റ്റംബർ 14, 1982) ഒരു അമേരിക്കൻ നടിയായിരുന്നു. 1956 ഏപ്രിൽ മാസത്തിൽ പ്രിൻസ് റെയ്‍നിയർ III നെ വിവാഹം കഴിച്ചതിനു ശേഷം അവർ മോണാക്കായിലെ രാജകുമാരിയായിത്തീർന്നു.

ടോണിയ ഹാർഡിംഗ് – ടോണിയ മാക്സിനെ പ്രൈസ് (ഹാർഡിംഗ്, നവംബർ 12, 1970) ഒരു അമേരിക്കൻ മുൻ സ്കേറ്റർ ആണ്.1991-ൽ ഡിസ്റ്റിംഗ്ഷൻ നേടുകയും ട്രിപിൾ ആക്സെൽ മത്സരത്തിൽ വിജയിക്കുന്ന ആദ്യ അമേരിക്കൻ വനിതയും ചരിത്രത്തിൽ രണ്ടാമത്തെ വനിത (മിഡോറി ഇട്ടോയുടെ പിന്നിൽ)യാകുകയും ചെയ്തു. ഹാർഡിംഗ് രണ്ട് തവണ ഒളിമ്പ്യനും രണ്ടുതവണ സ്കേറ്റ് അമേരിക്ക ചാമ്പ്യനുമാണ്.

യുർഗൻ ടോഡൻഹോഫർ – ഒരു ജർമൻ ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമാണ്ണ് യുർഗൻ ടോഡൻഹോഫർ(ജനനം 1940 November 12). ലോക രാഷ്ട്രീയം വിഷയമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 80കളിൽ സോവിയറ്റ് യൂണിയൻന്റെ അഫ്ഗാൻ അധിനിവേശ സമയത്ത് അദ്ദേഹം അഫ്ഗാൻ സന്ദർശിക്കുകയും അഭയാർഥികൾക്കായി ഫണ്ട് സമാഹരണം നടത്തുകയുമുണ്ടായി. ജോർജ് ബുഷിന്റെ അഫ്ഗാൻ – ഇറാഖ് യുദ്ധങ്ങൾക്കെതിരെ വിമർശനമുന്നയിച്ച ജർമനിയിലെ പ്രമുഖ വ്യക്തികളിൽ ഒരാളായിരുന്നു.2014ൽ ഇറാഖ് – സിറിയൻ പ്രദേശങ്ങളിൽ വലിയൊരു ഭാഗം കയ്യടക്കി ഖിലാഫെറ്റ് പ്രഖ്യാപിച്ച ഇസ്‌ലാമിക്ക് സ്റ്റേറ്റിന്റെ പ്രത്യേക അനുമതിയോടെ 10 ദിവസം അവരുടെ കീഴിലുള്ള പ്രദേശങ്ങൾ സന്ദർശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാശ്ചാത്യ മാധ്യമ പ്രവർത്തകനായി അദ്ദേഹം.

റൊളാങ്ങ് ബാർത്ത് – പ്രശസ്തനായ ഫ്രഞ്ച് സാഹിത്യവിമർശകനും ധൈഷണികനുമാണ് റൊളാങ്ങ് ബാർത്ത് (നവംബർ 12, 1915 – മാർച്ച് 25, 1980). ആധുനിക ഫ്രഞ്ച് സാഹിത്യ ചിന്തയുടേയും ഭാഷദർശനത്തിന്റേയും ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ ഇദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്.

സാലിം അലി – വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി ( നവംബർ 12, 1896 – ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

ഒസ്താത്തിയോസ് പാത്രോസ് – മോർ ഒസ്താത്തിയോസ് പത്രോസിനെ (ജനനം 12 നവംബർ 1963) ഒരു ആണ് സുറിയാനി ഓർത്തഡോക്സ് നിലവിൽ, ബിഷപ്പ് മെട്രോപൊളിറ്റൻ എന്ന ബാംഗ്ലൂർ രൂപത. കുന്നംകുളത്തെ പുലിക്കോട്ടിൽ കുടുംബത്തിൽ പെട്ടയാളാണ് അദ്ദേഹം . കോയമ്പത്തൂർ ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പ് രൂപീകരിക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.

ജിതേന്ദ്ര പ്രസാദ – ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ വൈസ് പ്രസിഡന്റുമായിരുന്നു ജിതേന്ദ്ര പ്രസാദ (12 നവംബർ 1938 – 16 ജനുവരി 2001) . 2000 നവംബർ 9 ന് സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് പ്രസിഡണ്ട് പദവിയിൽ മത്സരിച്ച് വാർത്ത പ്രാധാന്യം നേടി.

നാദിയ കൊമനേച്ചി – 1976 ലെ മോന്ട്രീൽ ഒളിമ്പിക്സിൽ മൂന്നു സ്വർണം നേടുകയും ആദ്യമായി ഒരു ജിംനാസ്റ്റിക്സ് മത്സരത്തിൽ തികഞ്ഞ മാർക്കായ 10 നേടുകയും ചെയ്ത റോമാനിയൻ ജിംനാസ്റ്റ് ആണ് നാദിയ എലീന കൊമനേച്ചി (ജനനം 1961 നവംബർ 12). 1980ൽ മോസ്കോവിൽ വച്ചു നടന്ന ഒളിമ്പിക്സിലും രണ്ടു സ്വർണം നേടുകയുണ്ടായി. അവരെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ജിംനാസ്റ്റുകളിൽ ഒന്നായി കണക്കാക്കുന്നു. ലോറെസ് ലോക സ്പോർട്സ് അക്കാദമി നൂറ്റാണ്ടിന്റെ കായികതാരങ്ങളിൽ ഒരാളായി 2000ൽ അവരെ തിരഞ്ഞെടുക്കുകയും ഉണ്ടായി.

സ്മരണകൾ

രവി ചോപ്ര – ബോളിവുഡ് സംവിധായകനും നിർമാതാവുമാണ്‌ രവി ചോപ്ര (27 September 1946 – 12 November 2014). 1988 , 1990 കാലത്ത് ജനപ്രീതി നേടിയ സൂപ്പർ ഹിറ്റ് ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിന്റെ സംവിധായകനാണ്. വിഷ്ണു പുരാൺ, മാ ശക്തി തുടങ്ങിയ പുരാണ സീരിയലുകളും ഒരുക്കി.

വിൽമ റുഡോൾഫ് – 1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ പ്രശസ്തയായി മാറിയ അമേരിക്കൻ കായികതാരമാണ് വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 – 1994 നവംബർ 12). നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെ അക്കാലത്തെ വേഗം കൂടിയ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു. 1960-ലെ ഒളിമ്പിക്സ് മുതൽ അന്താരാഷ്ട്രതലത്തിൽ ടെലിവിഷൻ സംപ്രേഷണം ചെയ്യപ്പെട്ടതിനാൽ വിൽമ അടക്കമുള്ള താരങ്ങൾക്ക് അന്താരാഷ്ട്രപ്രസിദ്ധി ലഭിച്ചു. കൊടുങ്കാറ്റ് , കറുത്ത മാൻപേട , കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചു.

ഇറാ ലെവിൻ – അമേരിക്കൻ നോവലിസ്റ്റും ഗാനരചയിതാവുമാണ് ഇറാ മാർവിൻ ലെവിൻ (ജ: ഓഗസ്റ്റ് 27, 1929 – നവം: 12, 2007).അദ്ദേഹത്തിന്റെ പ്രധാനകൃതികൾ ആണ് റോസ്മേരീസ് ബേബി(1967), ദ് സ്റ്റെപ്ഫോഡ് വൈവ്സ് (1972),ദ് ബോയ്സ് ഫ്രം ബ്രസീൽ (1978) ദ ഡെത്ത് ട്രാപ് (1978)(നാടകം)ചില കൃതികൾ ചലച്ചിത്രങ്ങൾക്ക് ആധാരമായിട്ടുണ്ട്.

ഉസ്താദ് ഫിയാസ് ഖാൻ – ഡെൽഹി ഖരാനയിലെ പ്രശസ്തനായ തബല കലാകാരനായിരുന്നു ഉസ്താദ് ഫിയാസ് ഖാൻ. 1934-ൽ രാജസ്ഥാനിലെ സികർ എന്ന സ്ഥലത്ത് സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് നസീർ അലി കരോലിയിലെ മഹാരാജാവിന്റെ കൊട്ടാരത്തിൽ തബലയും സാരംഗിയും വായിച്ചിരുന്നു. മൂത്ത സഹോദരന്മുനീർ ഖാൻ പേരുകേട്ട സാരംഗി വിദ്വാൻ ആയിരുന്നു. ഉസ്താദ് ഹിദായത് അലി ഖാന്റെ കീഴിൽ പ്രാരംഭ ശിക്ഷണം നേടിയ ഫിയാസ് അലി ഖാൻ, തുടർന്ന് ഡെൽഹി ഖരാനയിലെ ഉസ്താദ് ഇനാം അലി ഖാന്റെ കീഴിൽ തബല അഭ്യസിച്ചു. രാംനാട് ഈശ്വരനിൽ നിന്നും മൃദംഗവും അഭ്യസിച്ചിട്ടുണ്ട്.പ്രശസ്തരായ ഒട്ടേറെ പ്രതിഭകൾക്ക് പിന്നണിയായും സ്വന്തമായും ലോകത്തങ്ങോളമിങ്ങോളം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ബഡേ ഗുലാം അലിഖാൻ,ബീഗം അഖ്തർ, പന്നാലാൽ ഖോഷ് തുടങ്ങിയ പഴയകാല പ്രതിഭകളോടൊപ്പവും, പണ്ഡിറ്റ് രവിശങ്കർ, പര്‌വീൺ സുൽത്താന, ഭീംസെൻ ജോഷി, ഹരിപ്രസാദ് ചൗരാസ്യ തുടങ്ങിയ പിൽക്കാല മഹാരഥരോടൊപ്പവുമടക്കം സംഗീതത്തിലെ മൂന്നു തലമുറയോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കാനുള്ള ഭാഗ്യം ഇദ്ദേഹത്തിനു സിദ്ധിച്ചു. 2014 നവംബർ 12-ന് 80-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.

നോർമൻ ബെത്യൂൺ – കാനേഡിയൻ ഫിസിഷ്യനും ശ്രദ്ധേയനായ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകനുമായിരുന്നു നോർമൻ ബെത്യൂൺ (മാർച്ച് 4, 1890 – നവംബർ 12, 1939 ). സ്പാനിഷ് അഭ്യന്തരയുദ്ധത്തിനുശേഷം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സർജന്മാരിൽ മുൻനിരയിൽനിന്നതുമുതലാണ് ഇദ്ദേഹം ജനശ്രദ്ധയാർജ്ജിച്ചത്. രണ്ടാം ചൈനാ-ജപ്പാൻ യുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് എട്ടാം റൂട്ട് ആർമിയുടെ (ബാ ലൂ ജുൺ) ഭാഗമായി ചെയ്ത സേവനങ്ങൾക്കാണ് ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്. പട്ടാളക്കാരെ സേവിക്കുന്നതുപോലെതന്നെ അസുഖം ബാധിച്ച ഗ്രാമീണരെയും ശുശ്രൂഷിച്ച് ഗ്രാമീണ ചൈനയിൽ ഇദ്ദേഹം ആധുനികവൈദ്യസേവനമെത്തിച്ചു. ചൈനയിൽ പരമപ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ശവസംസ്കാരസമയത്ത് ചെയർമാൻ മാവോ സേതൂങ് നടത്തിയ ചരമപ്രസംഗം വിദ്യാർത്ഥികൾക്ക് കാണാപ്പാഠം പഠിക്കേണ്ടിയിരുന്നു.

ഫയാസ് ഖാൻ (തബല വാദകൻ) – തബല വാദകനായിരുന്നു ഉസ്താദ് ഫയാസ് ഖാൻ(1934 – 12 നവംബർ 2014). ഡൽഹി ഖരാനയുടെ ശക്തനായ പ്രചാരകനായിരുന്ന ഇദ്ദേഹം പ്രമുഖ സംഗീതജ്ഞർക്കൊപ്പം തബല വായിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശരാജ്യങ്ങളിലെ സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഖാൻ ഒരു വർഷത്തോളം വാഷിങ്ടൺ സർവകാലശാലയിൽ അധ്യാപകനായിരുന്നു.1955-ൽ ആകാശവാണിയിൽ തബലവാദകനായി ചേർന്നു. ഡൽഹി ആകാശവാണിയിൽ 1993 വരെ ജോലിചെയ്തു.

മദൻ മോഹൻ മാളവ്യ – ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിൽ പ്രസിദ്ധനായ ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് മദൻ മോഹൻ മാളവ്യ (ജനനം ഡിസംബർ 25, 1861 –മരണം നവംബർ 12, 1946). സ്വതന്ത്ര്യപത്രപ്രവർത്തനം സ്വദേശിവ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഹൈന്ദവ ദേശീയതയോടുള്ള ആഭിമുഖ്യംകൊണ്ട് ശ്രദ്ധേയനായിത്തീരുകയും പിൽക്കാലത്ത് ‘മഹാമന’ എന്നറിയപ്പെടുകയും ചെയ്തു.

സെർജിയോ ഒളിവാ – ക്യൂബയിൽ ജനിച്ച (ജനനം ജൂലൈ 4, 1941 – മരണം നവംബർ 12, 2012) ലോക പ്രശസ്തനായ ബോഡി ബിൽഡർ. അർണോൾഡ് സ്വാറ്റ്സെനഗറെ മി. ഒളിമ്പിയ മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ള ഏക താരം. മിഥ്യ (The Myth) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അത്രയ്ക്കും അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്റെ ശരീരം..

By Inews

Leave a Reply